ADVERTISEMENT

ഓള്‍ ഇന്ത്യ നീറ്റ് പി.ജി (എം.ഡി.എസ്) പരീക്ഷയിൽ ഡോ. ചെൽസിയ ജി. കുളത്തിനാലിന് 14–ാം റാങ്ക്. ഒരു വർഷത്തെ കഠിന പരീശീലനത്തിന്റെ ഫലമായാണ് റാങ്ക് കരസ്ഥമാക്കിയത്. കോഴിക്കോട് ശ്രീ ആഞ്ജനേയ ഡെന്റൽ കോളേജിൽ നിന്ന് ബി.ഡി.എസ് ബിരുദം പാസായി. 

 

പാലാ ചേർപ്പുങ്കൽ പാളയം ഡെന്നീസ് ജി. കാവുകാട്ട് (മെര്‍ച്ചന്റ് നേവി ഓഫീസർ) ആണ് ഭർത്താവ്. പത്തനംതിട്ട ചന്ദനപ്പള്ളി കുളത്തിനാൽ ഗീവർഗീസിന്റെയും ലീനയുടെയും മകളാണ്. ചെൽസിയയുടെ സഹോദരി ഡോ. ക്രിസ്റ്റി ഗൈനക്കോളജിസ്റ്റാണ്.   

 

രാജ്യത്തെ പ്രധാനപ്പെട്ട സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളില്‍ എംബിബിഎസ്, ബി.ഡി.എസ്, ബി.യു.എം.എസ്, ബി.എ.എം.എസ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഒറ്റ യോഗ്യതാ പരീക്ഷയാണ് നാ‌ഷണൽ എലിജിബിലിറ്റി കം എൻട്രന്‍സ് ടെസ്റ്റ് (നീറ്റ്). 

 

Content Summary :  Dr.Chelsia Kulathinal Won NEET MD 14h RANK 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com