പാലക്കാട് ∙ പ്ലസ് ടു പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അനുഗ്രഹയോട് അച്ഛൻ രാജേന്ദ്രൻ ചോദിച്ചു: ‘എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുമോ?’ ഫലം വന്നപ്പോൾ എല്ലാ വിഷയത്തിനും എ പ്ലസ്. അനുഗ്രഹയ്ക്കു സങ്കടം അടക്കാനായില്ല.
ഏറ്റവുമധികം സന്തോഷിക്കേണ്ടിയിരുന്ന അച്ഛൻ വിട്ടുപോയിട്ടു മണിക്കൂറുകളേ ആയിട്ടുള്ളൂ. ചേർത്തുപിടിച്ചു മുത്തങ്ങൾ നൽകേണ്ട അച്ഛൻ ചേതനയറ്റു മുന്നിൽ കിടക്കുന്നു. അമ്മ രമാദേവിക്കും അനുജൻ അഭിഷേകിനുമൊന്നും കണ്ണീർ തോരുന്നില്ല.
മഞ്ഞപ്പിത്തവും പനിയും ബാധിച്ചു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാത്തൂർ തോടുകാട് വീട്ടിൽ എ.രാജേന്ദ്രൻ (57) ഇന്നലെ രാവിലെ ഏഴോടെയാണു മരിച്ചത്. കോട്ടായി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിദ്യാർഥിയാണ് അനുഗ്രഹ.
Content Summary : Anugraha Scores Full A plus In Plustwo Exam