പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സോന; കാഴ്ചപരിമിതിയെ തോൽപ്പിച്ച് സ്വന്തമാക്കിയ നേട്ടം

HIGHLIGHTS
  • 10–ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു.
sona-with-her-parents
പ്ലസ്ടു ഹ്യുമാനിറ്റീസിൽ 1200 മാർക്കും നേടിയ സോനയ്ക്ക് സ്നേഹചുംബനം നൽകുന്ന അച്ഛൻ സദാശിവൻപിള്ളയും അമ്മ നീതയും.
SHARE

പരവൂർ (കൊല്ലം) ∙ കണ്ണുനിറയെ കാണേണ്ട വിജയമാണിത്. പൂതക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ എസ്.പി.സോന ശിവൻ അന്ധതയെ തോൽപിച്ചു പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി.

ജന്മനാ കാഴ്ച നഷ്ടപ്പെട്ട സോനയ്ക്കു 10–ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. 

വേപ്പാലുംമൂട്ടിൽ കിഴക്കത്ത് വീട് ശിവശൈലത്തിൽ വീട്ടിൽ സദാശിവൻപിള്ളയുടെയും നീതയുടെയും മകളാണ്. സഹോദരൻ കാർത്തിക്. സിവിൽ സർവീസ് നേടാനുള്ള തയാറെടുപ്പിലാണു സോന.

Content Summary : Blind Student Scores Full marks in Plus Two Exam 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA