എഴുതിയ ഏതാണ്ടെല്ലാ പരീക്ഷകളിലും റാങ്ക്. ഐഐടിയിൽ പഠിച്ചിറങ്ങിയയുടൻ വൻ ശമ്പളമുള്ള ജോലി. ജീവിതം ഏറെക്കുറെ സെറ്റിലായി എന്ന് എല്ലാവരും ഉറപ്പിച്ച ഘട്ടത്തിലാണ് ആ ചെറുപ്പക്കാരൻ കുട്ടിക്കാലം മുതലുള്ള സ്വപ്നത്തിലേക്കൊരു യുടേൺ എടുത്തത്. സുരക്ഷിതമായ ജോലി കളഞ്ഞ് ഐഎഎസ് എന്ന മോഹത്തിലേക്കു തിരിഞ്ഞു നടന്നപ്പോൾ ആ യുവാവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആരും കൊതിക്കുന്നൊരു റാങ്ക് സ്വന്തമാക്കി ലക്ഷ്യം കൈയെത്തിപ്പിടിക്കാമെന്ന്. ഇത് ദിലീപ് കെ. കൈനിക്കര, 2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 21–ാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും നേടിയ മിടുക്കൻ. മികച്ച ശമ്പളമുള്ള ജോലിയുപേക്ഷിച്ച് സിവിൽ സർവീസ് എന്ന മോഹത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോൾ അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും വിജയരഹസ്യത്തെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോട് സംസാരിക്കുകയാണ് ദിലീപും ദിലീപിന്റെ മെന്ററും തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ ഡയറക്ടറായ നിതിൻ മേനോനും.
HIGHLIGHTS
- മികച്ച ശമ്പളമുള്ള ജോലിയുപേക്ഷിച്ച് സിവിൽ സർവീസ് എന്ന മോഹത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ചപ്പോൾ
- സിവിൽ സർവീസ് മോഹം കുട്ടിക്കാലം മുതൽ മനസ്സിലുണ്ടായിരുന്നു.