ന്യൂസീലൻഡിലെ ‘നിയമം കയ്യിലെടുത്ത്’ അലീന അഭിലാഷ്; പഠിച്ചത് സൈക്കോളജിയും ക്രിമിനോളജിയും

HIGHLIGHTS
  • അലീനയുടെ ബിരുദസ്വീകരണച്ചടങ്ങ് ഇന്നലെ വെല്ലിങ്‌ടനിൽ നടന്നു.
  • ആറാം ക്ലാസ് വരെ ചാവറ പബ്ലിക് സ്കൂളിലാണ് പഠിച്ചത്.
Aleena Abhilash after joining the New Zealand Police on Thursday. Photos: Facebook/ Abhilash Sebastian
ന്യൂസീലൻഡിലെ പൊലീസ് ഉദ്യോഗസ്ഥയായി നിയമനം നേടിയ അലീന അഭിലാഷ്
SHARE

പാലാ ∙ ന്യൂസീലൻഡിലെ ‘നിയമം കയ്യിലെടുത്തു’ പാലാ സ്വദേശിനി. വനിതാ പൊലീസ് ഓഫിസറായി ഉള്ളനാട് പുളിക്കൽ അലീന അഭിലാഷ് (22) ന്യൂസീലൻഡിൽ നിയമിതയായി. കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഓക്‌ലൻഡിലാണ്. 

ന്യൂസീലൻഡ് പൊലീസിൽ ഓഫിസർ തസ്തിക ആരംഭിക്കുന്നതു കോൺസ്റ്റബിൾ റാങ്കിലാണ്. പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. 

റോയൽ ന്യൂസീലൻഡ് പൊലീസ് കോളജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ബിരുദസ്വീകരണച്ചടങ്ങ് ഇന്നലെ വെല്ലിങ്‌ടനിൽ നടന്നു. ഒട്ടാഗോ സർവകലാശാലയിൽ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണു പൊലീസിൽ ചേർന്നത്. 

ആറാം ക്ലാസ് വരെ ചാവറ പബ്ലിക് സ്കൂളിൽ പഠിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്കു കുടിയേറുകയായിരുന്നു. അലീന അഭിലാഷിനെ മാണി സി.കാപ്പൻ എംഎൽഎ, ജോസ് കെ.മാണി എംപി, ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ എന്നിവർ അഭിനന്ദിച്ചു.

Content Summary : Aleena Abhilash joins New zeland police

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS