ADVERTISEMENT

പള്ളിക്കത്തോട് ∙ സിബി എസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഒരേ ദിവസം വന്നപ്പോൾ ആനിക്കാട് പറപ്പള്ളിൽ വീട്ടിലേക്ക് ഇരട്ടിമധുരം. സഹോദരിമാരും അരവിന്ദ വിദ്യാമന്ദിരം സീനിയർ‌ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായ നന്ദന ജി.പിള്ള 12–ാം ക്ലാസിലും കീർത്തന ജി.പിള്ള 10–ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ വൺ നേടി സ്കൂളിനും വീടിനും ഇരട്ടി സന്തോഷം സമ്മാനിച്ചു.

 

നന്ദന 96.4 ശതമാനവും കീർത്തന 97.2 ശതമാനവും മാർക്ക് നേടി. പൊതുമരാമത്ത് ഉദ്യോഗസ്ഥനായ പി.എസ്.ഗോപകുമാർ – മഞ്ജു പി.ചന്ദ്രൻ ദമ്പതികളുടെ മക്കളാണ്. മികച്ച വിജയം നേടിയ സഹോദരിമാരെ അരവിന്ദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ബി.അനിൽകുമാർ, പ്രിൻസിപ്പൽ ആർ.സി.കവിത എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.

 

Content Summary : Siblings got full a one in cbse examination 10t and plus two respectively

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com