2.25 കോടി രൂപ മൂല്യം വരുന്ന സ്കോളർഷിപ് സ്വന്തമാക്കി കാൻഡസ്; സഫലമാക്കിയത് മുത്തച്ഛന്റെ ആഗ്രഹം

HIGHLIGHTS
  • കാൻഡസും കുടുംബവും യുഎഇയിൽ സ്ഥിരതാമസമാണ്.
  • യുഎന്നിന്റേത് ഉൾപ്പെടെ ഒട്ടേറെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെയും ഭാഗമാണ് കാൻഡസ്.
candus
കാൻഡസ് സാറാ സിജു മാതാപിതാക്കളായ ടിറ്റി കുര്യാക്കോസ്, സിജു കുര്യൻ, സഹോദരി ഡെബോറ തങ്കം എന്നിവർക്കൊപ്പം.
SHARE

പത്തനംതിട്ട ∙ ഏത് കോഴ്സ് പഠിക്കുന്നു എന്നതിനെക്കാൾ എവിടെ പഠിക്കുന്നു എന്നതിന് പ്രാധാന്യമേറിവരുന്ന കാലമാണിത്. ലോകമെമ്പാടുമുള്ള സർവകലാശാലകളും കോളജുകളും മികവിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യപ്പെടുന്നുമുണ്ട്. ഇത്തരത്തിൽ രാജ്യാന്തര തലത്തിലെ റാങ്കിങ്ങുകളിൽ വളരെ മുന്നിലുള്ള സർവകലാശാലയാണ് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറൻഡോ.

സ്വദേശികൾക്ക് വളരെ ചെറിയ ഫീസ് നൽകി ഇവിടെ പഠിക്കാനാകുമെങ്കിലും വിദേശ വിദ്യാർഥികൾക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. സർവകലാശാലയുടെ നിലവാരത്തോട് കിടപിടിക്കുന്ന തരത്തിലാണ് ഇവിടുത്തെ ഫീസ് ഘടനയും. എന്നാൽ രാജ്യാന്തര തലത്തിലുള്ള വിദ്യാർഥികൾക്കായി യൂണിവേഴ്സിറ്റി ഓഫ് ടൊറൻഡോ എല്ലാവർഷവും ഒരു സ്കോളർഷിപ് നൽകുന്നുണ്ട്. കാനഡയുടെ മുൻ പ്രധാനമന്ത്രിയും നൊബേൽ പ്രൈസ് ജേതാവുമായ ലെസ്റ്റർ ബി. പിയേഴ്സന്റെ പേരിലാണ് ഈ സ്കോളർഷിപ്. ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കുന്ന 37 വിദ്യാർഥികൾക്ക് മാത്രമാണ് ഓരോ വർഷവും ഈ സ്കോളർഷിപ് ലഭിക്കുന്നത്. 2.25 കോടി രൂപ മൂല്യം വരുന്ന ഈ സ്കോളർഷിപ്പിന്റെ ഇത്തവണത്തെ ജേതാക്കളിൽ ഒരാൾ നമ്മുടെ ജില്ലയിൽ നിന്നാണ്. തിരുവല്ല മഞ്ഞാടി പച്ചംകുളത്ത് വീട്ടിൽ സിജു കുര്യന്റെയും ടിറ്റി കുര്യാക്കോസിന്റെയും മകൾ കാൻഡസ് സാറാ സിജു(17) ആണ് ആ മിടുമിടുക്കി.

കാൻഡസും കുടുംബവും യുഎഇയിൽ സ്ഥിരതാമസമാണ്. ചരിത്ര വിഷയങ്ങളോട് അതിയായ താൽപര്യമുള്ള കാൻഡസ് കുട്ടിക്കാലം മുതൽതന്നെ വിവിധ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ വിജയങ്ങളുടെ കരുത്തിലാണ് കാൻഡസ് പിയേഴ്സൺ സ്കോളർഷിപ് സ്വന്തമാക്കിയത്. മുത്തച്ഛനായ റാന്നി കുരുമനയ്ക്കൽ തോമസ് കുര്യാക്കോസിന്റെ ദീർഘനാളായുള്ള ആഗ്രഹം കൂടിയാണ് ഈ നേട്ടത്തിലൂടെ കാൻഡസ് സാക്ഷാത്കരിച്ചത്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് യുഎയിലെ ഏറ്റവും പ്രധാന വിദ്യാഭ്യാസ പുരസ്കാരങ്ങളിൽ ഒന്നായ ഷെയ്ഖ് ഹമ്ദാൻ പുരസ്കാരം കാൻഡസ് സ്വന്തമാക്കുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഇതേ പുരസ്കാര നേട്ടം കാൻഡസ് ആവർത്തിച്ചു. ഇതിനിടെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഷാർജ വിദ്യാഭ്യാസ പുരസ്കാരവും കാൻഡസ് സ്വന്തമാക്കി. ‘ഇന്റർനാഷനൽ സ്റ്റാർ സ്പെല്ലർ’, ഷെയ്ഖ ഫാത്തിമ തുടങ്ങി എണ്ണം പറഞ്ഞ പുരസ്കാരങ്ങളും െചറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്.

പ്ലസ് ടുവിന് പഠിച്ച അബുദബിയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഹ്യുമാനിറ്റീസ് പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാതിരുന്നതിനാൽ കാൻഡസ് സ്വന്തം നിലയിലാണ് പഠിച്ച് വിജയിച്ചത്. യുഎന്നിന്റേത് ഉൾപ്പെടെ ഒട്ടേറെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെയും ഭാഗമാണ് കാൻഡസ്. പഠിച്ച സ്കൂളുകളിൽ എല്ലാം ഊർജസംരക്ഷണം, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളിൽ സ്വന്തം നിലയ്ക്കും കാൻഡസ് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഉപയോഗിച്ച പുസ്തകങ്ങൾ ശേഖരിച്ച് അവ വീണ്ടും വിതരണം ചെയ്യുന്ന ‘റീയൂസ് ബുക്സ്’ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. സെപ്റ്റംബർ 4ന് ആണ് കാൻഡസിന് ടൊറൻഡോ സർവകലാശാലയിൽ ക്ലാസുകൾ ആരംഭിക്കുന്നത്. അവിടെയും ‘റീയൂസ് ബുക്സ്’ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി.

Content Summary : Indian girl Bagged Lester B. Pearson International Scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}