സിഎസ്ഐആറിന്റെ പ്രഥമ വനിതാ മേധാവിയായി എൻ.കലൈശെൽവി

HIGHLIGHTS
  • 2 വർഷത്തേക്കാണു നിയമനം.
  • ഈ പദവിയിലെത്തിയ ആദ്യ വനിത.
kalai-selvi-cecri
കലൈശെൽവി .Photo Credit: CSIR/Twitter
SHARE

ന്യൂഡൽഹി ∙ സിഎസ്ഐആർ മേധാവിയായി മുതിർന്ന ശാസ്ത്രജ്ഞ ഡോ. നല്ലതമ്പി കലൈശെൽവിയെ നിയമിച്ചു. രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ തലപ്പത്ത് ഒരു വനിത എത്തുന്നത് ആദ്യമായാണ്. സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് വകുപ്പ് സെക്രട്ടറിയായും കലൈശെൽവി ചുമതലയേൽക്കും. 2 വർഷത്തേക്കാണു നിയമനം.

കഴിഞ്ഞ ഏപ്രിലിൽ വിരമിച്ച ശേഖർ മൻഡെയുടെ പിൻഗാമിയായാണു ചുമതലയേൽക്കുന്നത്. തമിഴ്നാട് തിരുനൽവേലിക്കടുത്ത് അംബാസമുദ്രം സ്വദേശിയാണ്. കാരക്കുടിയിലെ സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു.

ഈ പദവിയിലെത്തിയ ആദ്യ വനിതയും ഇവർ തന്നെ. ലിഥിയം അയേൺ ബാറ്ററികളെപ്പറ്റിയുള്ള ഗവേഷണത്തിൽ പ്രാവീണ്യം നേടിയ കലൈശെൽവിയുടെ പേരിൽ 125 ൽ അധികം ഗവേഷണ പ്രബന്ധങ്ങളും 6 പേറ്റന്റുകളും ഉണ്ട്.

Content Summary : CSIR gets first woman director general in Kalaiselvi

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}