19 വയസ്സിൽ ഹൈസ്കൂൾ അധ്യാപിക,12 ബിരുദാനന്തര ബിരുദങ്ങൾ; 70 ലും പഠിച്ചുകൊണ്ടേയിരിക്കുന്ന ട്രീസ ടീച്ചർ

HIGHLIGHTS
  • പഠനം ജീവിതത്തിന്റെ ഭാഗമാക്കിയ അധ്യാപികയാണ് ട്രീസ ടീച്ചർ.
  • 12 ബിരുദാനന്തര ബിരുദങ്ങളും ആറ് ഡിപ്ലോമയും ട്രീസ ടീച്ചര്‍ നേടിക്കഴിഞ്ഞു.
SHARE

ജീവിതത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ പലരും വിധിയെ പഴിച്ച് കാലം കഴിക്കും. എന്നാൽ അതിൽ നിന്നും തീർത്തും വ്യത്യസ്തയാണ് കെ. എക്സ് ട്രീസ എന്ന അധ്യാപിക. ജീവിതത്തിലെ പലവിധ ബുദ്ധിമുട്ടുകൾ കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ പീന്നീട് വിട്ടുവീഴ്ചകളില്ലാതെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ട് തുടർന്നു പഠിക്കാനുള്ള സാഹചര്യങ്ങൾ ട്രീസ ടീച്ചർ സൃഷ്ടിച്ചുകൊണ്ടിരുന്നു. എല്ലാവരും വിശ്രമ ജീവിതം നയിച്ചു തുടങ്ങുന്ന എഴുപതുകളിലും തന്റെ പഠനം തുടർന്നുകൊണ്ടാണ് ഈ അധ്യാപിക വ്യത്യസ്തയാകുന്നത്.

പഠനം ജീവിതത്തിന്റെ ഭാഗമാക്കിയ അധ്യാപികയാണ് ട്രീസ ടീച്ചർ. കോഴിക്കോട്  ചേവായൂർ സ്വദേശിനിയാണ് 70 വയസ്സുള്ള ഈ അധ്യാപിക. ഇക്കാലയളവില്‍ വിവിധ വിഷയങ്ങളിലായി 12 ബിരുദാനന്തര ബിരുദങ്ങളും   ആറ് ഡിപ്ലോമയും ട്രീസ ടീച്ചര്‍ നേടിക്കഴിഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബുരുദാനന്തര ബിരുദങ്ങള്‍ നേടിയ വനിത എന്ന നേട്ടവും ടീച്ചര്‍ക്കുണ്ട്. ലഭിച്ച അവസരങ്ങളെല്ലാം പഠനത്തിനായി മാറ്റിവച്ചു. പത്തൊന്‍പതാം വയസില്‍ ഹൈസ്കൂള്‍ അധ്യാപിക. പക്ഷേ പഠനം നിര്‍ത്തിയില്ല.കോളജ് പഠനം ഉള്‍പ്പടെ മനസിലെ ആഗ്രഹങ്ങളെല്ലാം പിന്നീട് ഒാരോന്നായി നേടിയെടുത്തു. ഇതിനിടയില്‍ കുടുംബപരമായ കാര്യങ്ങളെല്ലാം  വിട്ടുവീഴ്ചയില്ലാതെ പൂര്‍ത്തിയാക്കി.

k-x-treesa
കെ.എക്സ്. ട്രീസ

ഇപ്പോള്‍ 70 വയസായി.12 പി.ജി, സംഗീത ശാസ്ത്രത്തിലും സോഷ്യോളജിയിലും ഡോക്ടറേറ്റ്..ഇപ്പോള്‍ എം.എ ഹിസ്റ്ററി വിദ്യാര്‍ഥിനിയാണ് ടീച്ചര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബിരുദാനന്തര ബിരുദങ്ങള്‍ എടുത്ത ഏക വനിത എന്ന നേട്ടത്തിന് ടീച്ചറെ തേടി യൂണിവേഴ്സല്‍ റെക്കോഡ്സ് ഫോറത്തിന്റെ പുരസ്കാരവും എത്തി. സംഗീത ശാസ്ത്രവും നൃത്തവും ടീച്ചര്‍ ഇപ്പോള്‍ പഠിപ്പിക്കുന്നുമുണ്ട്. നല്ല അധ്യാപിക ആകണമെങ്കില്‍ പഠിച്ചു കൊണ്ടേയിരിക്കണം അതിന് പ്രായം തടസമാകില്ലെന്ന സന്ദേശമാണ് ട്രീസ ടീച്ചറുടെ ജീവിതം നല്‍കുന്നത്.

Content Summary : K.X Treesa  Holds most number of educational degrees from universal records forum

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}