ADVERTISEMENT

തിരുവനന്തപുരം∙ ദേശീയ മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയിൽ (നീറ്റ് യുജി) സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ പി. നന്ദിതയുടെ സ്കോർ 720ൽ 701. മലപ്പുറം തവനൂർ പടന്നപ്പാട്ട് വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ പത്മനാഭന്റെയും കോമളവല്ലിയുടെയും മകളാണ്. അഖിലേന്ത്യാതലത്തിൽ 47–ാം റാങ്കാണ് നന്ദിത നേടിയത്.

 

സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയ സിദ്ധാർഥ് എം. നായർ തൃപ്പൂണിത്തുറ എസ്എഫ്എസ് കിങ്ഡം അപ്പാർട്മെന്റിൽ താമസിക്കുന്ന കോഴിക്കോട് ചാലപ്പുറം അച്യുതം വീട്ടിൽ ഡോ. എസ്. മധുവിന്റെയും ( കോഴിക്കോട് ഗവ. ഡെന്റൽ കോളജ് ശിശു ദന്തരോഗ വിഭാഗം അഡീഷനൽ പ്രഫസർ) രഞ്ജന ആർ. നായരുടെയും (ആർക്കിടെക്ട് ) മകനാണ്. അഖിലേന്ത്യാ തലത്തിൽ 79–ാം റാങ്ക് നേടിയ സിദ്ധാർഥ്, 720 ൽ 700 സ്കോർ‌ നേടി. 

 

കേരളത്തിൽ മൂന്നാം റാങ്ക് നേടിയ എം.എസ്.നിധിൻ കൃഷ്ണ(സ്കോർ 700) തിരുവനന്തപുരം കല്ലറ കുറ്റിമൂട് അക്ഷയയിൽ മണി മാധവന്റെയും ബി.എസ്.സിന്ധുവിന്റെയും മകനാണ്.

 

Content Summary : NEET UG Kerala Toppers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com