കൊച്ചി ∙ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള 50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് മലയാളി വിദ്യാർഥി വി.എസ്.അജയ്ക്കു ലഭിച്ചു. കേരള ഫിഷറീസ് സർവകലാശാലയിൽ (കുഫോസ്) ബിഎഫ്എസ്‌സി വിദ്യാർഥിയായിരുന്നു.
എംഎസ്‌സി മറൈൻ എൻവയൺമെന്റ് ആൻഡ് റിസോഴ്സസ് കോഴ്സിലേക്കാണു പ്രവേശനം ലഭിച്ചത്. സ്കോളർഷി പ്പിലൂടെ 3 രാജ്യങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ ഓരോ സെമസ്റ്റർ വീതം പഠിക്കാം. ആദ്യ സെമസ്റ്റർ ഫ്രാൻസിലും രണ്ടാം സെമസ്റ്റർ സ്പെയിനിലും മൂന്നാം സെമസ്റ്റർ ബൽജിയത്തിലുമായിരിക്കും. അജയ് ഇന്നു ഫ്രാൻസിലേക്കു പോകും.
പറവൂർ തൂയിത്തറയിൽ താമസിക്കുന്ന ചെറായി വലിയവീട്ടിൽ സലിംകുമാറിന്റെയും കെ.ആർ.ഗിരിജയുടെയും മകനാണ്.
Content Summary : Indian Student Won Erasmus Mundus Scholarship