80–ാം വയസ്സിൽ ഡിഗ്രിക്കു ചേരാൻ അന്നമ്മ, 89% മാർക്കോടെ പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായി, 12–ാം ക്ലാസിലും ഉന്നത വിജയം

HIGHLIGHTS
  • ജില്ലയിൽ തുല്യതാ പരീക്ഷയെഴുതിയവരിൽ ഏറ്റവും പ്രായം കൂടിയ പഠിതാവ്.
  • ഓഗസ്റ്റിൽ നടന്ന പരീക്ഷയിലാണ് അന്നമ്മ മികച്ച വിജയം നേടിയത്.
annamma
പി.സി.അന്നമ്മ
SHARE

കടുത്തുരുത്തി ∙ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷയിൽ ഉന്നതവിജയം നേടിയ എൺപതുകാരി ബിരുദപഠനത്തിനു ചേരാൻ തയാറെടുക്കുന്നു. ഞീഴൂർ വാക്കാട് പനച്ചിക്കൽ പരേതനായ പി.സി.മത്തായിയുടെ ഭാര്യ പി.സി.അന്നമ്മയാണു പ്രായത്തെ വെല്ലുവിളിച്ച് പഠനത്തിന് ഒരുങ്ങുന്നത്. കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റിൽ നടന്ന പരീക്ഷയിലാണ് അന്നമ്മ മികച്ച വിജയം നേടിയത്. കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലെ പഠിതാവായിരുന്നു. ജില്ലയിൽ തുല്യതാ പരീക്ഷയെഴുതിയവരിൽ ഏറ്റവും പ്രായം കൂടിയ പഠിതാവുമായിരുന്നു.  

അഞ്ചാം ക്ലാസ് വരെയേ സ്കൂളിൽ പഠിച്ചിട്ടുള്ളൂ. പാസ്റ്ററായ മത്തായിയെ 1970ൽ വിവാഹം ചെയ്തു. 3 ആൺമക്കളുണ്ട്. വാക്കാടിൽ ഇപ്പോൾ തനിച്ചാണു താമസം. 2019ൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ 89% മാർക്കോടെ പാസായിരുന്നു. അന്നമ്മ ക്ലാസിലെ മികച്ച വിദ്യാർഥിയാണെന്നു സെന്റർ കോഓർഡിനേറ്റർ എ.എസ്.ബിന്ദുമോൾ പറയുന്നു. 

വീട്ടിൽ തനിയെ ആയപ്പോൾ 2018ലാണ് അന്നമ്മയ്ക്ക് പഠിക്കണമെന്ന മോഹമുണ്ടായത്. ‘ആരോഗ്യമുള്ളിടത്തോളം കാലം പഠിക്കണം. ഡിഗ്രികൾ സമ്പാദിക്കണം’ – അന്നമ്മ നയം വ്യക്തമാക്കി.

Content Summary : Annamma prepared to join a degree course at 80

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}