ADVERTISEMENT

യുപിഎസ്ടി പരീക്ഷയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മാർക്ക് നേടിയത്, വയനാട് ജില്ലയിലെ ഒന്നാം റാങ്കുകാരി ഗംഗ പ്രമോദാണ്. പരീക്ഷയിൽ ലഭിച്ച 89.67 മാർക്കിനൊപ്പം ഇന്റർവ്യൂവിനു ലഭിച്ച 12 മാർക്കും കൂട്ടി 101.67 മാർക്കാണു ഗംഗയ്ക്ക് ലഭിച്ചത്. എഴുത്തുപരീക്ഷയിലെ മാർക്കിൽ സംസ്ഥാനത്തെ ടോപ്പറും ഗംഗയാണ്. 

 

വയനാട് ജില്ലയിലെ എൽപിഎസ്ടി റാങ്ക് ലിസ്റ്റിലും ഒന്നാം റാങ്ക് നേടിയിരുന്നു. ഈ ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചെങ്കിലും നിയമന ഉത്തരവു ലഭിച്ചിട്ടില്ല. ഉത്തരവു ലഭിക്കുന്ന മുറയ്ക്കു ജോലിയിൽ പ്രവേശിക്കാനാണു തീരുമാനം. യുപിഎസ്ടി ലിസ്റ്റിൽനിന്നു നിയമനം ലഭിക്കുമ്പോൾ ഇതിൽനിന്ന് ഒഴിവാകും. ചിട്ടയായ പഠനക്രമത്തിലൂടെയാണു ഗംഗ പ്രമോദ് ഒന്നാം റാങ്കിലെത്തിയത്. കണ്ണൂർ ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിന്റെ പരിശീലനം നേടിയിരുന്നു. തൊഴിൽവീഥിയും പഠനത്തിന് ഉപയോഗപ്പെടുത്തി. തൊഴിൽവീഥിയിലെ പരിശീലന ചോദ്യങ്ങൾ ഉൾപ്പെടുത്തി കോച്ചിങ് സെന്ററിൽ നടത്തുന്ന പരീക്ഷകൾ ഏറെ പ്രയോജനം െചയ്തെന്നു ഗംഗ പറയുന്നു. 

 

ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിൽ ഗണിത ബിരുദാനന്തരബിരുദ വിദ്യാർഥി. പഠനത്തിനിടയിലാണു പിഎസ്‌സി പരീക്ഷാപരിശീലനത്തിനു സമയം കണ്ടെത്തി മികച്ച റാങ്കുകളിലെത്തിയത്. മാനന്തവാടി തലപ്പുഴ ഗുരുപ്രഭയിൽ പ്രമോദ് കുമാറിന്റെയും ഷീബയുടെയും മകളാണ്. 

 

Content Summary : Ganga got the first rank in  Kerala PSC UP School Assistant Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com