കണ്ണൂർ: കേരള പിഎസ്‌സി യുപിഎസ്ടി പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി ജ്യോതിസ് ടോം. ആദ്യമായാണ് ജ്യോതിസ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത്.
ലിസ്റ്റിൽ രണ്ടാമതാണെങ്കിലും പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഒന്നാമതാണ് ജ്യോതിസ്. ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിലെ പരീക്ഷാപരിശീലനവും തൊഴിൽവീഥിയും റാങ്ക്നേട്ടത്തിന് അർഹയാക്കിയെന്ന് ജ്യോതിസ് പറയും.
തൊഴിൽവീഥിയിലെ മാതൃകാ ചോദ്യ പേപ്പറുകൾ സ്ഥിരമായി ചെയ്തുപരിശീലിച്ചിരുന്നു. ആ ശീലമാണ് ഒന്നാം റാങ്ക് നേടാൻ സഹായിച്ചത്.
ചെമ്പേരി നെല്ലിക്കുറ്റി ചാമക്കാലായിൽ ഹൗസിൽ ടോമി മാത്യുവിന്റെയും ഫാൻസി ജോർജിന്റെയും മകളാണ് ജ്യോതിസ്.
Content Summary : Kerala Psc UPST Examination Kannur District Topper