‘പെറ്റിയടി’ നല്ല ശീലമാണെങ്കിലും ചെണ്ടയിലെ ‘അടി’ വശത്താക്കിത് 48ാം വയസ്സിൽ

ajith-andrews-chenda-melam
അജിത്ത് ആൻഡ്രൂസ്
SHARE

വാഹനപരിശോധനയും ചെണ്ടമേളവും ഒരേ ‘താള’ത്തിലാക്കാൻ എന്തുവഴി? ചങ്ങനാശേരി മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അജിത്ത് ആൻഡ്രൂസ് തലപുകയ്ക്കുന്നത് താളം തെറ്റാതെ രണ്ടും കൊണ്ടുപോകുന്നതിനെപ്പറ്റിയാണ്. ‘പെറ്റിയടി’ നല്ല ശീലമാണെങ്കിലും ചെണ്ടയിലെ ‘അടി’ അജിത്ത് വശത്താക്കിയിട്ട് അധികമായില്ല. 48ാം വയസ്സിലാണ് സൗത്ത് പാമ്പാടി ഐക്കരമറ്റത്തിൽ അജിത്ത് ആൻഡ്രൂസ് ചെണ്ട പഠിച്ചത്.

ഓട്ടോ ഡ്രൈവറും ഗായകനുമായ സുമേഷ് മല്ലപ്പള്ളിയാണ് അജിത്തിന്റെ ചെണ്ട പഠനത്തിനുനിമിത്തമായത്.  മല്ലപ്പള്ളിയിൽ എംവിഐ ആയിരിക്കെ  ഒരു കലാപരിപാടിയുടെ ഉദ്ഘാടനത്തിനാണ് സുമേഷ് വിളിച്ചത്. അവിടെനിന്നു ചെണ്ട കലാകാരൻ വിപിൻ മല്ലപ്പള്ളിയെ പരിചയപ്പെട്ടതു വഴിത്തിരിവായി. വിപിന്റെ കീഴിൽ മല്ലപ്പള്ളി മുരണി അമ്പലത്തിലായിരുന്നു പഠനം.  ഒന്നര വർഷം പഠിച്ചാണ് പഞ്ചാരിയിൽ അരങ്ങേറ്റം കുറിച്ചത്. മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തിലായിരുന്നു ആദ്യമേളം. കേളി പഠനം തുടരുന്ന അജിത്ത് വിവിധ വേദികളിൽ ഗുരു വിപിനൊപ്പം മേളം അവതരിപ്പിച്ചു.  

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS