കാസർകോട് : കേരള പിഎസ്സി യുപിഎസ്ടി പരീക്ഷയിൽ കാസർകോട് ജില്ലയിൽ ഒന്നാം റാങ്ക് ആർ രേഷ്മയ്ക്ക്.
മട്ടന്നൂർ സ്പെഷൽ തഹസിൽദാർ ഓഫിസിൽ എൽഡി ക്ലാർക്കായി ജോലിചെയ്യുന്ന രേഷ്മ മുൻപ് സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാനായി ജോലി ചെയ്തിരുന്നു.
കണ്ണൂർ ജില്ലയിലെ എച്ച്എസ്ടി മാത്സ് റാങ്ക് ലിസ്റ്റിലും രേഷ്മ ഇടംപിടിച്ചിരുന്നു. ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിൽ പരിശീലനവും തൊഴിൽവീഥിയിലെ പരീക്ഷാപരിശീലനവുമാണ് വിജയത്തിന് വഴിയൊരുക്കിയതെന്നും രേഷ്മ പറയുന്നു.
കണ്ണൂർ പേരാവൂർ തോലമ്പ്ര പുത്തൻവീട്ടിൽ മഞ്ഞത്ത് കുമാരന്റെയും രാധയുടെയും മകളാണ് രേഷ്മ. ഭർത്താവ്: ഗോപി (തോലമ്പ്ര യുപി സ്കൂൾ അധ്യാപകൻ). ഗീതിക, ഗൈനിക എന്നിവരാണ് മക്കൾ.
Content Summary : Kerala Psc UPST Examination Kasaragod District Topper R. Reshma Shares Success Tips