50 ലക്ഷത്തിന്റെ യുഎസ് സ്‌കോളർഷിപ് സ്വന്തമാക്കി നിദാഷ അലി; അർഹയായത് ബെസ്റ്റ് ലോ സ്റ്റുഡന്റ് അവാർഡ് നേടി...

HIGHLIGHTS
  • ബെസ്റ്റ് ലോ സ്റ്റുഡന്റ് അവാർഡ് നേടിയാണ് സ്കോളർഷിപ്പിന് അർഹയായത്.
  • കോഴിക്കോട് മാങ്കാവ് ഫസീല അലിയുടെയും നൗഷാദ് അലിയുടെയും മകളാണ്.
nithasha-ali
എ.എൻ.നിദാഷ അലി
SHARE

കോഴിക്കോട് ∙ നോയിഡ ഏഷ്യൻ ലോ കോളജിലെ മലയാളി എൽഎൽബി വിദ്യാർഥിനി എ.എൻ.നിദാഷ അലിക്ക് 50 ലക്ഷം രൂപയുടെ യുഎസ് സ്‌കോളർഷിപ്. 

പ്രഫ. എൻ.ആർ.മാധവമേനോൻ അസെയിൻ മൂട്ടിങ് മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ സൊസൈറ്റി ഓഫ് ഇന്ത്യൻ ലോ ഫേംസ് (സിൽഫ്) ആൻഡ് മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ അഡ്വക്കസി ആൻഡ് ട്രെയിനിങ് (മിലാട്) ഏർപ്പെടുത്തിയ ബെസ്റ്റ് ലോ സ്റ്റുഡന്റ് അവാർഡ് നേടിയാണ് സ്കോളർഷിപ്പിന് അർഹയായത്.

യുഎസിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ എൽഎൽഎം. പഠനത്തിനാണ് അവസരം. കോഴിക്കോട് മാങ്കാവ് ഫസീല അലിയുടെയും നൗഷാദ് അലിയുടെയും മകളാണ്.

Content Summary : Nithasha Ali  was awarded a scholarship worth 50 lakh rupees

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS