ADVERTISEMENT

ഇന്നോളം ഒന്നും ചോദിച്ചു വാങ്ങാത്ത മകൾക്ക് അപ്രതീക്ഷിതമായി ഒരുഗ്രൻ സമ്മാനം നൽകി സന്തോഷപ്പിച്ച അച്ഛനമ്മമാരെക്കുറിച്ചുള്ള വാർത്തയാണ് വെർച്വൽ ലോകം ഇപ്പോൾ ആഘോഷിക്കുന്നത്. മിടുക്കിയായി പഠിച്ച് തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയ മകൾക്ക് അവൾ തീരെ പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് മാതാപിതാക്കൾ നൽകിയത്.

 

നീറ്റ് പരീക്ഷയിൽ മികച്ച സ്കോർ നേടിയതിനുള്ള സമ്മാനമായാണ് 18–ാം വയസ്സിൽ അവളുടെ പിറന്നാൾ ദിനത്തിൽ ഐഫോൺ നൽകിയത്. അഞ്ചു വർഷമായി അമ്മയുടെ പഴയ സെക്കൻഡ്ഹാൻഡ് ഫോൺ ആണ് ആ പെൺകുട്ടി ഉപയോഗിച്ചിരുന്നത്. 18 വയസ്സുവരെ ഒരു സമ്മാനം പോലും മകൾ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും ഇതുപോലൊരു മകളെ കിട്ടിയ തങ്ങൾ ഭാഗ്യം ചെയ്തവരാണെന്നും പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയുടെ അമ്മ മകൾ സമ്മാനം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഏഴുമില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്.

 

12–ാം ക്ലാസിൽ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പെൺകുട്ടി നീറ്റ് പരീക്ഷയിൽ 720 ൽ 680 മാർക്ക് നേടിയാണ് മികച്ച വിജയം നേടിയത്. പതിനെട്ടു ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 897–ാം റാങ്കും പെൺകുട്ടി കരസ്ഥമാക്കി.

 

ഏതോ ഒരു പെൺകുട്ടിക്ക് വീട്ടുകാർ വിലകൂടിയ ഫോൺ നൽകുന്നതിന്റെ ദൃശ്യങ്ങൾ എന്ന നിലയിലാണ് വിഡിയോകണ്ടു തുടങ്ങിയതെന്നും എന്നാൽ അവളുടെ നേട്ടത്തെക്കുറിച്ചറിഞ്ഞപ്പോൾ വളരെ അഭിമാനം തോന്നിയെന്നുമാണ് ഒരാൾ കമന്റ് ചെയ്തത്. പെൺകുട്ടിയുടെ കഠിനാധ്വാനത്തിന് എത്ര മികച്ച സമ്മാനം കൊടുത്താലും മതിയാവില്ല എന്നാണ് മറ്റു ചിലരുടെ കമന്റ്. 

 

Content Summary : Parents Give Wholesome Surprise to Daughter After she Clears NEET, Video Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com