41 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ് നേടി ആരോൺ; 4 യൂണിവേഴ്സിറ്റികളിൽ ഓരോ സെമസ്റ്റർ വീതം പഠിക്കാം

HIGHLIGHTS
  • ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നാണ് ബിരുദം നേടിയത്.
  • സ്പെയിൻ, പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലായിട്ടാകും പഠനം.
arone
ആരോൺ കുര്യാക്കോസ് പ്രകാശ്
SHARE

കൂത്താട്ടുകുളം ∙ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള യൂറോപ്യൻ യൂണിയന്റെ 41 ലക്ഷം രൂപയുടെ (49,000 യൂറോ) ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് കൂത്താട്ടുകുളം വാളിയപ്പാടം കൂരംകുന്നേൽ ആരോൺ കുര്യാക്കോസ് പ്രകാശ് അർഹനായി. 

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ 4 യൂണിവേഴ്സിറ്റികളിൽ ഓരോ സെമസ്റ്റർ വീതം പഠിക്കാം. ബയോഫാം ബിരുദാനന്തര ബിരുദ കോഴ്സിന് പ്രവേശനം ലഭിച്ച ഇന്ത്യയിലെ 3 വിദ്യാർഥികളിൽ ഒരാളാണ് ആരോൺ. ഇറ്റലി, സ്പെയിൻ, പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലായിട്ടാകും പഠനം.

ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നാണ് ആരോൺ രസതന്ത്രത്തിൽ ബിരുദം നേടിയത്. കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രകാശ് ജോർജ് കുര്യന്റെയും മഞ്ജു മാത്യുവിന്റെയും മകനാണ‌്.

Content Summary : Arone Kuriakose has been awarded an Erasmus Mundus Scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS