ADVERTISEMENT

തൃശൂർ ∙ രാജ്യാന്തര തലത്തിൽ അധ്യാപകർക്കുള്ള യുഎസ് സർക്കാരിന്റെ ഫുൾബ്രൈറ്റ് ഡിസ്റ്റിങ്‌ഗ്വിഷ്ഡ് അവാർഡ് തൃശൂർ മാന്ദാമംഗലം ആഷ്‌ലി വില്ലയിൽ ബെന്നി വർഗീസിനു ലഭിച്ചു. 

 

അധ്യാപനത്തിൽ നൂതനാശയങ്ങൾ ആവിഷ്കരിക്കുന്ന 50 പേർക്കു നൽകുന്ന പുരസ്കാരമാണിത്. ഈ വർഷം ഇന്ത്യയിൽനിന്നുള്ള 4 പേരിൽ ഏക മലയാളിയാണ് ബെന്നി. ‘ടോയ് ബേസ്ഡ് പെഡഗോജി ഫോർ എൻജോയബ്ൾ മാത്‌സ് ലേണിങ്’ എന്ന പ്രോജക്ടിനാണ് അംഗീകാരം. 

 

ഗോവയിലെ നവോദയ ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച് ആൻഡ് പബ്ലിക്കേഷൻ ഓഫിസറാണ്. യുഎസിൽ പോയി ഓഗസ്റ്റ് മുതൽ ഡിസംബർ വരെ അവിടത്തെ വിദ്യാഭ്യാസ രീതികൾ പരിചയപ്പെടാൻ അവസരം ലഭിക്കും. കോതമംഗലം വെട്ടുവേലിക്കുടിയിൽ കുടുംബാംഗമാണ്. ഭാര്യ: ഷീന. മക്കൾ: ആഷ്‌ലി, ആൽവിയ.

 

Content Summary : A Malayali teacher has been awarded a Fullbright Scholarship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com