യുവശാസ്ത്രജ്ഞ പുരസ്കാരം 6 പേർക്ക്; ജേതാക്കൾ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകൾക്ക് 50 ലക്ഷം രൂപയുടെ ധനസഹായം

HIGHLIGHTS
  • മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
young-scientist-awards
ഡോ.അച്ചു ചന്ദ്രൻ, ഡോ.കെ.എം.അമ്പിളി , ഡോ.ആൻജിനേയലു കൊത്തകോട്ട , ഡോ.അരവിന്ദ് മാധവൻ, ഡോ.ആർ.ധന്യ, ഡോ. നോയൽ ജേക്കബ് കളീക്കൽ.
SHARE

തിരുവനന്തപുരം∙ ശാസ്ത്രസാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച 6 പേർക്ക് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ‘യുവശാസ്ത്രജ്ഞ പുരസ്കാരം’ (50,000 രൂപ വീതം) പ്രഖ്യാപിച്ചു.

ഡോ.അച്ചു ചന്ദ്രൻ (സിഎസ്ഐആർ–നിസ്റ്റ് തിരുവനന്തപുരം ), ഡോ.കെ.എം.അമ്പിളി (വിക്രം സാരാഭായ് സ്പേസ് സെന്റർ തിരുവനന്തപുരം ), ഡോ.ആൻജിനേയലു കൊത്തകോട്ട (സിഎസ്ഐആർ– നിസ്റ്റ്, തിരുവനന്തപുരം ), ഡോ.അരവിന്ദ് മാധവൻ (സ്കൂൾ ഓഫ് ബയോടെക്നോളജി, അമൃത വിശ്വ വിദ്യാപീഠം, കൊല്ലം ), ഡോ.ആർ.ധന്യ (രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരം ), ഡോ. നോയൽ ജേക്കബ് കളീക്കൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട്) എന്നിവർക്കാണ് പുരസ്കാരം.

ഫെബ്രുവരി 12ന് കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ എൻജിനീയറിങ് കോളജിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ജേതാക്കൾ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകൾക്ക് 50 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാസഹായവും ലഭിക്കും.

Content Summary :  Six people got Young Scientist Awards

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS