ADVERTISEMENT

‘അറിയുമോ. ആധുനിക മനഃശാസ്ത്രത്തിൽ ലോകപ്രശസ്തമായ 2 പ്രബന്ധങ്ങൾ ഇവന്റെയാണ്– മണിച്ചിത്രത്താഴിൽ മോഹൻലാലിന്റെ സണ്ണിയെന്ന കഥാപാത്രത്തെ നോക്കി തിലകന്റെ കഥാപാത്രം പറയുന്നതാണിത്. ഇത്തരത്തിൽ ലോകപ്രശസ്ത ഗ്രന്ഥം രചിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ശിഷ്യരെയും സുഹൃത്തുക്കളെയുമൊക്കെ സമ്പാദിച്ചു വലിയ നേട്ടങ്ങളിലെത്തിയ ഒട്ടേറെ മലയാളികളുണ്ട്. നിർഭാഗ്യവശാൽ അവരിൽ പലരും നാട്ടിൽ അറിയപ്പെടുന്നില്ല, അതുകൊണ്ടു തന്നെ അവർ കാട്ടിത്തന്ന പാതയിലൂടെ മുന്നേറാൻ മറ്റുള്ളവർക്ക് കഴിയുന്നുമില്ല (മണിച്ചിത്രത്താഴിലെ ഡോകടർ സണ്ണിയെപ്പോലെതന്നെ) ഇനി പറയുന്നതു ജിജു ആന്റണിയെക്കുറിച്ചാണ്. മലയാളിയായ ജിജു ആന്റണി ലോകമാകെ ക്വാളിറ്റി മാനേജ്മെന്റിൽ അറിയപ്പെടുന്ന ക്വാളിറ്റി ഗുരുവാണ്. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച, ലോകത്തെ തന്നെ മികച്ച സർവകലാശാലകളിൽ പഠിപ്പിക്കുന്ന, മികച്ച പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ച വ്യക്തിയാണ് ഈ ആലപ്പുഴക്കാരൻ. ഇത്രമാത്രം ക്വാളിറ്റി ഇദ്ദേഹത്തിന് എങ്ങനെയുണ്ടായി? വിശദമായി പരിശോധിക്കാം. ക്വാളിറ്റി മാനേജ്മെന്റ് കോഴ്സിനെക്കുറിച്ചും മലയാളികൾക്കു വിദേശത്തു ലഭിക്കാവുന്ന അവസരങ്ങളെക്കുറിച്ചും ജിജു ആന്റണി സംസാരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com