കൊച്ചി ∙ എറണാകുളം സെന്റ് തെരേസാസ് കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ദമരീസ് ദാനിയേലിന് മേരി ക്യൂറി ഫെലോഷിപ്പിന്റെ ഭാഗമായ ഷേപ്പിങ് യൂറോപ്യൻ ലീഡേഴ്സ് ഫോർ മറൈൻ സസ്റ്റയിനബിലിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (ഏകദേശം 1.36 കോടി രൂപ) ലഭിച്ചു.
Read Also : 70 ലക്ഷം രൂപയുടെ ഫിൻലൻഡ് നാഷനൽ സ്കോളർഷിപ് നേടി നവീൻ പ്രസാദ്
ഗർഭകാലത്ത് മൈക്രോപ്ലാസ്റ്റിക് അടങ്ങിയ കടൽവിഭവങ്ങൾ കഴിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ബാധിക്കുമോ എന്ന വിഷയത്തിൽ നോർവേയിലെ ബെർഗൻ സർവകലാശാലയിൽ 3 വർഷമാണു ഗവേഷണം. കാക്കനാട് പാട്ടുപുര നഗർ മുല്ലയ്ക്കൽ എം.ഡി.ബെന്നിയുടെയും സുജയുടെയും മകളാണ്.
Content Summary : Dr. Damaris Daniel got Shaping European Research Leaders for Marine Sustainability post doctoral fellowship