8 വർഷം കൊണ്ട് വിദ്യാർഥികൾക്കായി പുറത്തിറക്കിയത് 250 ആപ്പുകൾ; രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ‘ആപ്പ് ഗുരൂസ്’ ആയ കഥ

HIGHLIGHTS
  • രാജസ്ഥാനിലെ സികാർ ജില്ലയിൽ നിന്നുള്ള കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരികളാണ് ഇരുവരും.
  • വികസിപ്പിച്ചതിൽ നൂറിലേറെ ആപ്പുകൾ ഇവർ സംസ്ഥാന സർക്കാരിനായി നൽകിയിട്ടുണ്ട്.
two-rajastathan-govt-employees-develop-250-mobile-apps
സുരേഷ് ഒല (ഇടത്), സുരേന്ദ്ര ടെറ്റർവാൽ. ചിത്രത്തിന് കടപ്പാട് : ട്വിറ്റർ.
SHARE

രാജസ്ഥാനിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ അപൂർവ നേട്ടത്തിന്റെയും സേവനത്തിന്റെയും കഥ ശ്രദ്ധേയമാകുകയാണ്. വിദ്യാർഥികൾക്ക് ഹിന്ദിയിൽ പഠനസാമഗ്രികൾ നൽകുന്നതിനായി 250ൽ ഏറെ മൊബൈൽ ആപ്പുകളാണ് സുരേന്ദ്ര ടെറ്റർവാൽ, സുരേഷ് ഒല എന്നിവർ നിർമിച്ചത്. 2015 മുതലാണ് ഇവർ ഈ ഉദ്യമം തുടങ്ങിയത്. ഹിന്ദിയിൽ പഠനസാമഗ്രികൾ കിട്ടാത്തതിനാൽ ഗ്രാമീണമേഖലയിലെ വിദ്യാർഥികൾ കഷ്ടത നേരിടുന്നത് കണ്ടാണ് ഇവർ ആപ്പുകൾ നിർമിക്കാൻ തുടങ്ങിയത്. 8 വർഷങ്ങൾ കൊണ്ട് 250ൽ ഏറെ ആപ്പുകൾ ഇവർ പുറത്തിറക്കി. ഇവർ ഇപ്പോൾ ആപ്പ് ഗുരുസ് എന്നാണ് അറിയപ്പെടുന്നത് തന്നെ.

Read Also : എഴുതിയ ആദ്യ പരീക്ഷയിൽ 4–ാം റാങ്ക്; വെറും 6 മാസത്തെ പഠനംകൊണ്ട് ഉയർന്ന റാങ്കുകൾ സ്വന്തമാക്കി ഷഹാന

രാജസ്ഥാനിലെ സികാർ ജില്ലയിൽ നിന്നുള്ള കംപ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരികളാണ് ഇരുവരും. സുരേന്ദ്ര ടെറ്റർവാൾ സെയിൽ ടാക്സ് ഓഫിസറാണ്, സുരേഷ് ഒല രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിൽ ഹെഡ്മാസ്റ്ററും. സർക്കാർ തലത്തിൽ ഇവരുടെ സേവനം അംഗീകാരം നേടിയിരുന്നു. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇവർക്ക് പുരസ്കാരങ്ങളും നൽകിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019ലെ ദേശീയ ഐസിടി പുരസ്കാരം, രാജസ്ഥാൻ ഭമാഷാ ശിക്ഷാ വിഭൂഷൺ സമ്മാൻ, രാജാസ്ഥാൻ ഇ ഗവേണൻസ് പുരസ്കാരം തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.

സർക്കാർ ജോലി കഴിഞ്ഞുള്ള ഒഴിവു സമയത്താണ് തങ്ങൾ ഈ ആപ്പുകൾ വികസിപ്പിച്ചതെന്ന് ടെറ്റർവാളും ഒലയും പറയുന്നു. തങ്ങൾ മത്സരപ്പരീക്ഷകൾക്കു പഠിക്കുമ്പോൾ, ഹിന്ദിയിൽ ഉള്ളടക്കമില്ലാത്തത് പഠനത്തെ ബാധിച്ചിരു ന്നതായും ഇതു മനസ്സിലാക്കിയാണ് ഈ രംഗത്തേക്ക് തിരിഞ്ഞതെന്നും ഇരുവരും പറയുന്നു. ബ്ലോഗുകളിൽ ഹിന്ദി ഉള്ളടക്കം നൽകുകയായിരുന്നു ആദ്യ ശ്രമം. ഇതു വിജയിച്ചതോടെ 2015 മുതൽ ഓരോ വിഷയത്തിനുമായി ആപ്പുകൾ വികസിപ്പിച്ചു തുടങ്ങി. പ്രൈമറി, മിഡിൽ, സീനിയർ സെക്കൻഡറി ക്ലാസ് വിദ്യാർഥികൾക്കും ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുമുള്ള ഉള്ളടക്കങ്ങൾ ഇവരുടെ ആപ്പുകളിലുണ്ട്. 

വികസിപ്പിച്ചതിൽ നൂറിലേറെ ആപ്പുകൾ ഇവർ സംസ്ഥാന സർക്കാരിനായി നൽകിയിട്ടുണ്ട്. ഉള്ളടക്കം കൂടുതൽ വികസിപ്പിക്കാനായാണ് ഇത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഉപയോഗിക്കാം.ആപ്പ്സ്റ്റേഷൻ എന്ന പേരിൽ ടീച്ചർമാർക്കായി സൗജന്യ ഓപ്പൺ സോഴ്സ് ആപ്പ് നിർമാണ പ്ലാറ്റ്ഫോമും ഇവർ വികസിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ ഐടിയുടെ പ്രാധാന്യം മനസ്സിലാക്കിയാണ് ഇവരുടെ ഈ നീക്കം.  ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് അത്ര സാങ്കേതിക ജ്ഞാനമൊന്നുമില്ലാത്ത ധാരാളം ടീച്ചർമാർ തങ്ങളുടേതായ മൊബൈൽ ആപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്.

Content Summary : Two Rajasthan govt employees develop 250 mobile apps in eight years to make learning easy for students

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS