അർബുദത്തോടുള്ള പോരാട്ടത്തിനു ഇടവേള നൽകി പരീക്ഷയ്ക്കെത്തി സിദ്ധാർഥ് ; ഈ ആത്മവിശ്വാസത്തിന് ഫുൾ എ പ്ലസ്

HIGHLIGHTS
  • സഹായിയെ വച്ചു പരീക്ഷ എഴുതിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും സിദ്ധാർഥ് സ്വയം എഴുതി.
sslc-examination-siddharth-student-fighting-rare-blood-cancer
സിദ്ധാർഥ്
SHARE

തിരുവനന്തപുരം ∙ ആദ്യം സിദ്ധാർഥിന്റെ ആത്മവിശ്വാസത്തിനാണു ഫുൾ എ പ്ലസ് ലഭിച്ചത്. കീമോതെറപ്പിക്ക് ഇടവേള നൽകി ആശുപത്രിയിൽനിന്ന് ആംബുലൻസിൽ പരീക്ഷാകേന്ദ്രത്തിൽ എത്തിയ സിദ്ധാർഥ് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. തിരുവല്ല കാവുംഭാഗം പുറയാറ്റ് ഹൗസിൽ സുരേഷ് കുമാറിന്റെയും ബീനയുടെയും മകൻ സിദ്ധാർഥിനെ എസ്എസ്എൽസി പരീക്ഷയ്ക്കു 2 മാസം മുൻപാണ് അപൂർവമായ രക്താർബുദം തിരിച്ചറിഞ്ഞതിനെത്തുടർന്ന് റീജനൽ കാൻസർ സെന്ററിൽ (ആർസിസി) പ്രവേശിപ്പിച്ചത്.

കാവുംഭാഗം ദേവസ്വം ബോർഡ് എച്ച്എസ് എസിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന് ക്രിസ്മസ് പരീക്ഷയുടെ ഫലം വന്നതിനു പിന്നാലെയാണു പനി പിടിപെട്ടത്. പനി കുറഞ്ഞെങ്കിലും കാലിന്റെ ചില ഭാഗങ്ങളിൽ അടയാളങ്ങൾ രൂപപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അർബുദമാണെന്നു കണ്ടെത്തിയത്. ജനുവരി 20ന് ആർസിസിയിൽ പ്രവേശിപ്പിച്ചു. കീമോതെറപ്പി നടക്കുമ്പോഴാണ് എസ്എസ്എൽസി പരീക്ഷ തുടങ്ങിയത്. പ്രത്യേകാനുമതി നേടി മെഡിക്കൽ കോളജ് സ്കൂളിൽ പരീക്ഷയെഴുതി. സഹായിയെ വച്ചു പരീക്ഷ എഴുതിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും സിദ്ധാർഥ് സ്വയം എഴുതി. 25നു വീണ്ടും ചികിത്സ തുടങ്ങും.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA