ADVERTISEMENT

കഠിനാധ്വാനവും ചിട്ടയായ പഠനവുമാണ് വിജയത്തിന് ആധാരമെന്ന് പ്ലസ് ടു ബയോളജി സയൻസിൽ 1200 മാർക്കും കരസ്ഥമാക്കിയ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ചെയർപഴ്സൻ കൂടിയായ അഡോണ ജസ്റ്റിൻ പറയുന്നു.ട്യൂഷനൊന്നും ഇല്ലാതെ സ്വയം പഠിച്ചു നേടിയതാണ് ഈ ഉന്നത വിജയം.

Read Also : 33815 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

സ്കൂളിൽ ഓരോ ദിവസവും പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ ആദ്യം മുതലേ കൃത്യമായി ഹൃദിസ്ഥമാക്കി പോന്നു. അതിനാൽ തന്നെ ചെയർപഴ്സൻ എന്ന നിലയിൽ സ്കൂളിലെ എല്ലാ പരിപാടികൾക്കും ആവശ്യത്തിനു സമയം ലഭിച്ചിരുന്നു.

എംബിബിഎസ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടാനായി പഠനം തുടരുന്ന അഡോണ അതിനു ശേഷം സിവിൽ സർവീസ് പരീക്ഷയാണ് ലക്ഷ്യമിടുന്നത്. വനം വകുപ്പ് ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനിൽ സീനിയർ ക്ലാർക്കായ ഭൂമിയാംകുളം കല്ലിടുക്കനാനിക്കൽ ജസ്റ്റിൻ ജോസഫിന്റെയും കലക്ടറേറ്റിൽ റവന്യു വകുപ്പിലെ ക്ലാർക്കായ മിനി തോമസിന്റെയും മകളാണ്. 

 

സഹോദരൻ ആദർശും പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. ഇപ്പോൾ ഉപരിപഠനാർഥം വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ്.

 

Content Summary :  Adona Justin got a full mark in the plus-two exam without gracemark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com