എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി രാധാകൃഷ്ണൻ; തീർഥമലക്കുടിക്കിത് അഭിമാന നിമിഷം

HIGHLIGHTS
  • എസ്എസ്എൽസി പരീക്ഷയിലും രാധാകൃഷ്ണന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു.
  • മുതുവൻ സമുദായക്കാർ വസിക്കുന്ന ഈ കുടിയിൽ ആദ്യമായാണ് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിക്കുന്നത്.
radhakrishnan
രാധാകൃഷ്ണൻ
SHARE

മറയൂർ ∙ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആർ.രാധാകൃഷ്ണന്റെ വിജയത്തിൽ ഏറെ സന്തോഷിക്കുന്നത് തീർഥമലക്കുടിയിലെ ആദിവാസി ഊരുനിവാസികളാണ്. മുതുവൻ സമുദായക്കാർ വസിക്കുന്ന ഈ കുടിയിൽ ആദ്യമായാണ് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിക്കുന്നത്. മറയൂർ തീർഥമലക്കുടി സ്വദേശി രാമൻ- അഴകമ്മ ദമ്പതികളുടെ മകനാണ് രാധാകൃഷ്ണൻ.

Read Also : പ്ലസ്ടു സയൻസ്: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഇരട്ടകൾ

എസ്എസ്എൽസി പരീക്ഷയിലും രാധാകൃഷ്ണന് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഒന്നു മുതൽ ആറാം ക്ലാസ് വരെ പെരുമ്പാവൂരിലെ ആശ്രമം ഹൈസ്കൂളിലാണ് പഠിച്ചത്. ആറ് മുതൽ പ്ലസ്ടു വരെ മൂന്നാർ എംആർഎസിലും. 

രാജ, രമേശ്, രാജേഷ് എന്നീ മൂന്ന് സഹോദരങ്ങളാണ് രാധാകൃഷ്ണനുള്ളത്. സാമൂഹിക സാഹചര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന തന്റെ നാടിനെ വിദ്യാഭ്യാസത്തിലൂടെ മുൻപന്തിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് രാധാകൃഷ്ണൻ പറയുന്നു.

Content Summary : Radhakrishnan from Theerthamalakudy got a full plus in the plus two exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS