പ്ലസ്ടു സയൻസ്: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഇരട്ടകൾ

HIGHLIGHTS
  • പ്ലസ്ടു സയൻസ് വിദ്യാർഥികളാണ് ഇരുവരും.
  • വീണയ്ക്ക് 98.33 ശതമാനവും വാണിക്ക് 97.83 ശതമാനവുമാണ് മാർക്ക്.
veena-vani
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഇരട്ടകളായ വീണയും വാണിയും.
SHARE

ഉപ്പുതറ ∙ പഠനത്തിൽ മികവു പുലർത്തുന്ന ഇരട്ടകളായ വീണ ദാസിനും വാണി ദാസിനും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥികളാണ് ഇരുവരും. വീണയ്ക്ക് 98.33 ശതമാനവും വാണിക്ക് 97.83 ശതമാനവുമാണ് മാർക്ക്.

Read Also : പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 ൽ 1200 നേടി നേഹ വിനോദ്

മ്ലാമല വടലിവിളയിൽ വി.ആർ.അയ്യപ്പദാസിന്റെയും എം.ശ്യാമയുടെയും മക്കളാണ് ഇവർ. കുമളി ഗവ. എച്ച്എസിലെ ഹിന്ദി അധ്യാപികയാണ് മാതാവ് ശ്യാമ. സെന്റ് ഫിലോമിനാസ് സ്‌കൂളിൽ നിന്ന് പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച ഇവരുടെ ചേച്ചി നന്ദന ദാസ് നിലവിൽ ഫിസിക്‌സിൽ പിജി ചെയ്യുകയാണ്.

Content Summary : The twins received an A+ in their Plus two exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS