കാക്കനാട് (കൊച്ചി) ∙ പടമുകൾ ഇന്ദിരാ ജംക‍്ഷനിലെ ലോട്ടറി വിൽപനക്കാരൻ എം.എസ്.രാജുവിന്റെ വീട്ടിലേക്ക് മകൻ വിഷ്ണുരാജ് മഹാഭാഗ്യമെത്തിച്ചതു സിവിൽ സർവീസ് വിജയത്തിന്റെ രൂപത്തിൽ. 672–ാം റാങ്കാണു വിഷ്ണുവിനു ലഭിച്ചത്. ആറാം തവണത്തെ ശ്രമമാണു റാങ്ക് പട്ടികയിലെത്തിച്ചത്.
Read More : 2020 ൽ 135–ാം റാങ്ക്, നാലാം ശ്രമത്തിൽ 81–ാം റാങ്ക്; ഐഎഫ്എസ് ലക്ഷ്യമിട്ട് മാലിനി
വാഴക്കാല നവനിർമാൺ സ്കൂളിലാണ് യുകെജി മുതൽ 12 വരെ വിഷ്ണു പഠിച്ചത്. തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം നേടിയ വിഷ്ണു കേന്ദ്രസർക്കാർ സ്ഥാപനമായ ഷിംല എസ്ജെവിഎനിൽ 11 മാസം ജോലി ചെയ്തു. രണ്ടു മാസം മുൻപ് കേരള ഹൈക്കോടതി അസിസ്റ്റന്റായി പുതിയ ജോലിയിൽ പ്രവേശിച്ചു.
പാലാരിവട്ടം, പടമുകൾ സ്റ്റാൻഡുകളിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന പിതാവ് രാജു കാഴ്ച കുറഞ്ഞപ്പോഴാണ് ലോട്ടറി വിൽപന തുടങ്ങിയത്. അമ്മ ഗീത ഗ്ലൗസ് കമ്പനി ജീവനക്കാരിയാണ്. എംകോം വിദ്യാർഥിനിയായ ശ്രീലക്ഷ്മിയാണു സഹോദരി.
Content Summary : Success story of Civilservice Rankholder Vishnuraj