പിഎസ്‌സി പരീക്ഷയെക്കാൾ ജോലി കിട്ടാൻ എളുപ്പം എസ്എസ്‌സി പരീക്ഷയോ?; ടിപ്സ് പങ്കുവച്ച് ഒന്നാംറാങ്ക് ജേതാവ്

HIGHLIGHTS
  • കേരള സിലബസിൽ പഠിച്ചവർ എൻസിഇആർടി പാഠപുസ്തകങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.
  • സമകാലിക വിവരങ്ങളിലും മികച്ച ധാരണയുണ്ടാക്കുക.
fausiya
എൻ.ഫൗസിയ.
SHARE

കേന്ദ്ര സർക്കാർ സർവീസിലേക്കുള്ള ഏറ്റവും വലിയ വാതായനമാണു സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) പരീക്ഷകൾ. ഇപ്പോൾ കേരളത്തിൽ പിഎസ്‌സി നടത്തുന്നതുപോലെ പത്താം ക്ലാസ്, ഹയർ സെക്കൻഡറി, ബിരുദം എന്നിങ്ങനെ യോഗ്യത തിരിച്ചുള്ള പരീക്ഷകൾ. എന്നാൽ പിഎസ്‌സി പരീക്ഷയ്ക്കു കൊടുക്കുന്ന പ്രാധ്യാനം ഇപ്പോഴും കേരളത്തിലെ ഉദ്യോഗാർഥികൾ എസ്എസ്‌സി പരീക്ഷയ്ക്കു കൊടുക്കുന്നില്ല. ഈ സമീപനം മാറ്റണമെന്ന് ഓർമിപ്പിക്കുകയാണ് എസ്എസ്‌സിയുടെ കംബൈൻ‍ഡ് ഗ്രാജ്വേറ്റ് ലെവൽ (സിജിഎൽ) പരീക്ഷയിലെ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തൊടുപുഴ സ്വദേശി എൻ.ഫൗസിയ. മാത്‌സിൽ ബിരുദധാരിയായ ഫൗസിയ രണ്ടാമത്തെ പരിശ്രമത്തിലാണ് സ്വപ്നതുല്യമായ റാങ്ക് നേട്ടം കൈവരിച്ചത്.

Read Also : എഴുതിയ പിഎസ്‌സി പരീക്ഷകളിലെല്ലാം മുൻനിര റാങ്കുകൾ

ഇതാ ഫൗസിയയുടെ എസ്എസ്‌സി ടിപ്സ്:

∙ ആദ്യമേ സിലബസ് മനസ്സിലാക്കണം. പത്താംക്ലാസ് വരെയുള്ള എൻസിഇആർടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. കേരള സിലബസിൽ പഠിച്ചവർ എൻസിഇആർടി പാഠപുസ്തകങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.

∙ പരീക്ഷാഘടനയിൽ 2021 മുതൽ മാറ്റമുണ്ട്. പൊതുവിജ്ഞാനത്തിനു പ്രാധാന്യം കൂടി. ഇതു ചില കോഡുകളിലൂടെ പഠിച്ചാൽ ഓർത്തുവയ്ക്കാൻ എളുപ്പമുണ്ട്. സമകാലിക വിവരങ്ങളിലും മികച്ച ധാരണയുണ്ടാക്കുക.

∙ മെയിൻസ് പരീക്ഷയിൽ കണക്കു ചെയ്യാൻ കുറച്ചു സമയമേ കിട്ടൂ. അറിയുന്ന ചോദ്യങ്ങൾക്ക് ആദ്യമേ ഉത്തരമെഴുതിപ്പോയാൽ സമയം ലാഭിക്കാം. എല്ലാവർക്കും എളുപ്പമുള്ള കുറച്ചു ചോദ്യങ്ങളുണ്ടാകും. അവയ്ക്കു വേഗം ഉത്തരം കണ്ടെത്തണം. എങ്കിൽ ബുദ്ധിമുട്ടേറിയ ഭാഗങ്ങൾക്കു കുടുതൽ സമയം കിട്ടും. ഇതാണു റാങ്ക് നിർണയിക്കുന്നത്.

∙ ഇംഗ്ലിഷിൽ മുൻവർഷങ്ങളിലെ ചോദ്യങ്ങൾ പലപ്പോഴും ആവർത്തിക്കും. ഇവ പഠിച്ചുവയ്ക്കുക. ഒപ്പം സമീപകാലത്ത് ഏറെ പ്രചാരം നേടുന്ന വാക്കുകളും ശ്രദ്ധിച്ചുവയ്ക്കുക. അങ്ങനെ മുഴുവൻ മാർക്കും നേടാം.

∙ മാനസികശേഷി പരിശോധിക്കുന്ന ചോദ്യങ്ങളിൽ വേഗമാണു പ്രധാനം. ചെയ്തു ശീലിച്ചാൽ എളുപ്പം.

∙ മോക് ടെസ്റ്റുകൾ ചെയ്തുശീലിക്കണം. ഇതിനു വിശ്വാസയോഗ്യമായ ഓൺലൈൻ സൈറ്റുകളെയും ആശ്രയിക്കാം. മുൻവർഷ ചോദ്യക്കടലാസുകളും പരിശീലിച്ചിരിക്കണം.

∙ മത്സരപ്പരീക്ഷകളിൽ ആദ്യ ശ്രമത്തിൽ തന്നെ ജോലി കിട്ടുക അപൂർവം. നിരാശ ബാധിക്കാതെ, സ്ഥിരപരിശ്രമത്തിനുള്ള മനോബലം ഉറപ്പാക്കുക പ്രധാനം.

∙ നമ്മുടെ ഇഷ്ടങ്ങളും ശീലങ്ങളും പൂർണമായി മാറ്റിവച്ചു പഠിക്കേണ്ട സാഹചര്യമില്ല. എന്നാൽ എല്ലാ ദിവസവും കുറച്ചു മണിക്കൂറുകൾ ചിട്ടയോടെ പഠനത്തിനു മാറ്റിവയ്ക്കണം.

പിഎസ്‌സി എസ്എസ്‌സി

പിഎസ്‌സി പരീക്ഷയെക്കാൾ ജോലി കിട്ടാൻ എളുപ്പം എസ്എസ്‌സി പരീക്ഷയാണ്. പരീക്ഷയുടെ കാഠിന്യം എസ്എസ്‌സി കുറച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടാൽ ജോലി കിട്ടാൻ സാധ്യത കൂടുതലാണ്. അതേസമയം, 8–10 വർഷമായി വിവിധ പിഎസ്‌സി ലിസ്റ്റിലുണ്ടായിട്ടും ജോലി കിട്ടാത്തവരുണ്ട്.

Content Summary : Fousia,who got first rank in the SSC CGL Junior Statistical Officer examination, shares success tips.

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS