പഠനത്തോടൊപ്പം കൃഷിയും പഠിപ്പിച്ച് സാബു; തേടിയെത്തിയത് സംസ്ഥാന അധ്യാപക അവാർഡുൾപ്പടെ രണ്ട് അംഗീകാരങ്ങൾ

HIGHLIGHTS
  • നല്ലപാഠം സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനമായിരുന്നു ആദ്യ നേട്ടം.
  • ചെറുപ്രായത്തിൽ തന്നെ കുട്ടികളെ കാരുണ്യ രംഗത്തേക്കു കൈപിടിച്ചു നടത്താനും യത്നിക്കുന്നു.
sabu-pullatt
സാബു പുല്ലാട്ട്
SHARE

വെച്ചൂച്ചിറ ∙ പഠനം എങ്ങനെ രസകരവും വ്യത്യസ്തവുമാക്കാമെന്നത് നൂതന ആശയങ്ങളിലൂടെ പ്രകടമാക്കുന്ന സാബു പുല്ലാട്ടിനു ലഭിച്ച അർഹതയുടെ അംഗീകാരമാണ് സംസ്ഥാന അധ്യാപക അവാർ‌ഡ്. ‍സാബു പുല്ലാട്ട് എന്ന പ്രധാനാധ്യാപകനിലൂടെ വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂൾ ഈ വർഷം നേടുന്ന രണ്ടാമത്തെ നേട്ടമാണിത്. നല്ലപാഠം സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനമായിരുന്നു ആദ്യ നേട്ടം. എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിനെ ശ്രദ്ധേയമാക്കുന്നതിൽ സാബു വഹിക്കുന്ന പങ്ക് ചെറുതല്ല. ഓരോ വർഷവും ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ തിരക്കിനു കാരണവും ഇതുതന്നെ.

 Read Also : കോട്ടയത്തിന് അഭിമാനിക്കാം ഇവരെയോർത്ത്; മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടി 3 പേർ

സ്കൂളിലെത്തിയാൽ അദ്ദേഹം കുട്ടിയാകും. അവരോടൊപ്പമാണ് കളിയും ചിരിയും പഠനവും. കുട്ടികൾക്കു സാബു സാർ പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടുതന്നെ.  കുട്ടികൾക്കിടയിൽ കൃഷിയെ പരിപോഷിപ്പിക്കാനും പരിസ്ഥിതി സൗഹൃദമാക്കുന്നതിനും പ്ലാസ്റ്റിക് നിർമാർജനത്തിനുമെല്ലാം വ്യത്യസ്തങ്ങളായ ആശയങ്ങളാണ് സ്കൂളിൽ നടപ്പാക്കുന്നത്. കുട്ടികൾക്കൊപ്പം അവയെല്ലാം അവരുടെ വീടുകളിലേക്കും അവ പറിച്ചുനടാൻ അദ്ദേഹം ശ്രമിക്കുന്നു.

ചെറുപ്രായത്തിൽ തന്നെ കുട്ടികളെ കാരുണ്യ രംഗത്തേക്കു കൈപിടിച്ചു നടത്താനും യത്നിക്കുന്നു. ഒട്ടേറെ കുടുംബങ്ങൾക്കും കുട്ടികൾക്കും സാബുവിന്റെ കരുതൽ താങ്ങായിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റും പിടിഎയും രക്ഷിതാക്കളും സാബുവിനു നൽകുന്ന ഉറച്ച പിന്തുണ അതിനു തെളിവാണ്. ‘അധ്യാപകനായിരിക്കുമ്പോൾ മാത്രമേ കാര്യമായി പ്രവർത്തിക്കാനാകൂ. സ്കൂളിൽ നിന്നിറങ്ങിയ ശേഷം അന്നിതു ചെയ്യാമായിരുന്നല്ലോയെന്നു ചിന്തിച്ചിട്ടു കാര്യമില്ല. ചെയ്യാനുള്ളത് അപ്പപ്പോൾ ചെയ്തു തീർക്കുക’ സാബുവിനെ വേറിട്ടതാക്കുന്നത് ഈ തത്വമാണ്. 

പ്രമോദ് നാരായൺ എംഎൽഎ നേതൃത്വം നൽകുന്ന റാന്നി നോളജ് വില്ലേജിന്റെ പ്രവർത്തനത്തിനും സാബു മുന്നിലുണ്ട്. പ്രമോദ് നാരായൺ എംഎൽഎ, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ്, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങൾ തുടങ്ങിയവർ സ്കൂളിലെത്തി സാബുവിനെ ആദരിച്ചു.

Content Summary : Sabu Pullat got the state award for best teacher

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS