ADVERTISEMENT

എസ്‌സി, എസ്ടി വിഭാഗം വിദ്യാർഥികൾക്കു വിദേശപഠനത്തിനു കേന്ദ്രസർക്കാർ നൽകുന്നതാണ് പ്രധാന സ്കോളർഷിപ്പാണ് നാഷനൽ ഓവർസീസ് സ്കോളർഷിപ്. എസ്‌സി വിഭാഗത്തിനു കേന്ദ്ര സാമൂഹികനീതി മന്ത്രാലയവും (വർഷം 115 സ്കോളർഷിപ്) എസ്ടി വിഭാഗത്തിനു കേന്ദ്ര പട്ടികവർഗ മന്ത്രാലയവുമാണ് (20) ഇവ നൽകുന്നത്.

Read Also : ഒന്നിലധികം ഒന്നാംറാങ്കുകളോടെ 5 മെയിൻ ലിസ്റ്റുകളിൽ ഇടംപിടിച്ച് ജോയൽ

ഈ സ്കോളർഷിപ്പുകൾ എങ്ങനെ നേടാം ? 

 

ഇക്കൊല്ലം കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ 1.25 കോടി രൂപയുടെ സ്കോളർഷിപ് നേടിയ തൃശൂർ കല്ലൂർ സ്വദേശി ധനൂപ് പറയുന്നു. ജർമനിയിലെ ഫ്രാങ്ക്ഫർട്ട് അം മൈൻ ഗോഥെ യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജി യിൽ ഗവേഷണം നടത്തുന്നതിനാണു സ്കോളർഷിപ് ലഭിച്ചത്. മാസ്റ്റേഴ്സ് പഠനത്തിനു 3 വർഷം വരെയും പിഎച്ച്ഡിക്കു 4 വർഷം വരെയും സഹായം ലഭിക്കും. പ്രായപരിധി: 35 വയസ്സ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അപേക്ഷ ക്ഷണിക്കും.

 

ക്യുഎസ് ലോക സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ അഞ്ഞൂറിൽ വരുന്ന വിദേശ സർവകലാശാലയിൽ പ്രവേശനം നേടിയിരിക്കണം. ഇതു നമ്മൾ സ്വയം കണ്ടെത്തണം. നമുക്കു താൽപര്യമുള്ള ഗവേഷണ ലാബുകളിലേക്ക് മെയിൽ അയയ്ക്കുക. സീറ്റ് ലഭ്യതയും നമ്മുടെ കഴിവുമനുസരിച്ചു പ്രവേശനം ലഭിക്കും. മാസ്റ്റേഴ്സിന്റെ കാര്യത്തിലും ഇങ്ങനെത്തന്നെ.

Read Also : ഒന്നാം റാങ്കോടെ ‘കണക്കു’കൂട്ടിയെടുത്തത് കേന്ദ്രസർക്കാർ ജോലി; വിജയരഹസ്യം പങ്കുവച്ച് ഫൗസിയ

പ്രവേശനം ഉറപ്പിച്ചാൽ ഓഫർ ലെറ്റർ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കാം. ഈ രേഖകൾ വിലയിരുത്തിയാണു തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ ഇല്ല. കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. പഠനശേഷം ഇടവേള വന്നിട്ടുണ്ടെങ്കിൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം വേണം. സ്കോളർഷിപ് ലഭിച്ച് ഒരു വർഷത്തിനകം പഠനത്തിനു ചേരണം. വിലാസം: www.nosmsje.gov.in

 

എസ്‌ടി വിഭാഗത്തിൽ മാസ്റ്റേഴ്സിനും (പരമാവധി 2 വർഷം, പ്രായപരിധി 32 വയസ്സ്) പിഎച്ച്ഡിക്കും ( 4 വർഷം, 35 വയസ്സ്) പുറമേ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനും (2 വർഷം, 38 വയസ്സ്) സ്കോളർഷിപ്പുണ്ട്. കുടുംബ വാർഷികവരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. ഓഫർ ലെറ്റർ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. എന്നാൽ, എസ്‌സി വിഭാഗത്തിന്റേതിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഇന്റർവ്യൂ ഉണ്ട്. സ്കോളർഷിപ് ലഭിച്ചാൽ പഠനത്തിനു ചേരാൻ രണ്ടു വർഷം വരെ സാവകാശവുമുണ്ട്. www.overseas.tribal.gov.in

 

Content Summary : Dhanoop, a Malayalee student who won a 1.25 Crore National Overseas Scholarship (NOS) for Higher education, shares his success secret

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com