ഒന്നാം റാങ്കിന്റെ ക്രെഡിറ്റ് കംബൈൻഡ് സ്റ്റഡിയ്ക്ക്; അഞ്ചിലധികം പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ച് ആദർശ്

HIGHLIGHTS
  • ബികോം ജയിച്ച ശേഷമാണ് ആദർശ് പിഎസ്സി പരീക്ഷാപരിശീലനം തുടങ്ങിയത്.
  • ഇപ്പോൾ കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂം ഡ്രൈവറായി ജോലി ചെയ്യുന്നു.
adarsh
സി.ആദർശ്. ചിത്രം : തൊഴിൽവീഥി
SHARE

കൂട്ടുകാരൊത്തുള്ള കംബൈൻഡ് സ്റ്റഡിയാണ് സി.ആദർശിനെ കണ്ണൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാൻ സഹായിച്ചത്.

Read Also : 3–ാം റാങ്കോടെ സർക്കാർ ജോലി നേടി ജിജേഷ്; സ്വപ്നം സഫലമാക്കിയത് മെക്കാനിക്കൽ എൻജിനീയറിങ് ജോലി ഉപേക്ഷിച്ച്

തൊഴിൽവീഥിയിലെ മാതൃകാ പരീക്ഷകളും ഗണിതം, ഇംഗ്ലിഷ് പാഠഭാഗങ്ങളും ഏറെ പ്രയോജനം ചെയ്തു. കംബൈൻഡ് സ്റ്റഡിയിൽ ഈ പാഠഭാഗങ്ങൾ അനുബന്ധ വിവരങ്ങളും ചേർത്തു ഹൃദിസ്ഥമാക്കുമായിരുന്നു.

സി.ആദർശ്

ഫയർമാൻ, കോട്ടയം ജില്ലയിലെ എൽഡിസി, കണ്ണൂർ ജില്ലയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങി അഞ്ചിലധികം പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ മികച്ച വിജയം കൈവരിച്ച ആദർശ് പൊലീസ് ഡ്രൈവർ റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നേടി ഇപ്പോൾ കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂം ഡ്രൈവറായി ജോലി ചെയ്യുന്നു. 

ബികോം ജയിച്ച ശേഷമാണ് ആദർശ് പിഎസ്സി പരീക്ഷാപരിശീലനം തുടങ്ങിയത്. പയ്യന്നൂർ ബ്രില്യൻസിൽ ഒന്നര വർഷം പരിശീലനം നേടിയിരുന്നു. കണ്ണൂർ കരിവെ ള്ളൂർ അയത്തറവയൽ പാലായി ഹൗസിൽ സി.അശോക് കുമാറിന്റെയും അനിലയുടെ യും മകനാണ് സി.ആദർശ്. 

Content Summary : Civil Excise Officer Exam Kannur District Topper Adarsh shares his success secret

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS