ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ് നേടി ശിവപ്രസാദ്

HIGHLIGHTS
  • ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്, ഫ്രാൻസിലെ സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണു ഗവേഷണം.
achiever-shiva-prasad
ശിവപ്രസാദ്
SHARE

മട്ടന്നൂർ (കണ്ണൂർ) ∙  1.65 ലക്ഷം യൂറോയുടെ (ഒന്നരക്കോടി രൂപ) മേരി ക്യൂറി ഡോക്ടറൽ ഫെലോഷിപ് മട്ടന്നൂർ പാലയോട് സ്വദേശി വി.ശിവപ്രസാദിനു ലഭിച്ചു. ഇറ്റലിയിലെ മിലാൻ പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടേഷനൽ ഇമേജിങ് ടെക്നോളജിയിൽ 3 വർഷം ഗവേഷണം നടത്താം. 

Read Also : 1.60 കോടി രൂപയുടെ സ്കോളർഷിപ് സ്വന്തമാക്കി റിജു എസ്. റോബിൻ

ലണ്ടൻ യൂണിവേഴ്സിറ്റി കോളജ്, ഫ്രാൻസിലെ സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണു ഗവേഷണം. പാലയോട് ശിവദത്തിൽ ഒ.കെ.ശശികുമാറിന്റെയും (പ്രധാനാധ്യാപകൻ, കല്ലായി സ്കൂൾ) വി.ജീജയുടെയും (അധ്യാപിക, ചാവശ്ശേരി ജിഎച്ച്എസ്എസ്) മകനാണ്. ഇരിട്ടി എംജി കോളജിൽനിന്നു ഫിസിക്സിൽ ബിരുദവും ഐഐടി മദ്രാസിൽനിന്നു ബിരുദാനന്തര ബിരുദവും നേടി.

Content Summary : Indian Researcher Secures 1.65 Lakh Euros Fellowship for Innovative Imaging Technology Study

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS