ADVERTISEMENT

കോട്ടയം ∙ തേവര എസ്എച്ച് കോളജിന്റെ മുന്നേറ്റത്തോടെ എംജി സർവകലാശാല കലോത്സവം അവസാന ദിനങ്ങളിലേക്ക്. ചാംപ്യൻഷിപ്പിനുള്ള ആദ്യ സ്ഥാനങ്ങളിൽ നിറഞ്ഞ് എറണാകുളം കോളജുകൾ മത്സരം കടുപ്പിക്കുന്ന കലോത്സവത്തിൽ 54 പോയിന്റോടെയാണ് ആദ്യ ദിനം മുതൽ ഒന്നാം സ്ഥാനത്തു തുടരുന്ന തേവര എസ്എച്ച് കുതിപ്പു തുടരുന്നത്. കലാതിലകപ്പോരാട്ടത്തിൽ കോട്ടയം സിഎംഎസ് കോളജിലെ ആനന്ദലക്ഷ്മി ആർ.കൃഷ്ണനാണ് മുന്നിൽ. കലാപ്രതിഭാ പട്ടത്തിനുള്ള മത്സരത്തിൽ തൃപ്പൂണിത്തുറ ആർഎൽവിയിലെ എസ്.വിഷ്ണു, എറണാകുളം മഹാരാജാസിലെ എം.അഭിനന്ദ് എന്നിവരാണു മുന്നിൽ. പ്രതിഭാതിലകം മത്സരത്തിൽ തേവര എസ്എച്ചിലെ പി.സിയാ പവലും എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന ചന്ദ്രനും ആദ്യ സ്ഥാനത്തുണ്ട്. കലോത്സവം നാളെ സമാപിക്കും.

മുന്നേറുന്ന കോളജുകൾ
1.എസ്എച്ച് തേവര – 54
2. സെന്റ് തെരേസാസ്
എറണാകുളം– 44
3. ആർഎൽവി
തൃപ്പൂണിത്തുറ– 43
4 മഹാരാജാസ്
എറണാകുളം – 39
5. യുസി ആലുവ 21

Content Summary:

Thevara SH College Dominates MG University Art Festival: A Stride Towards Cultural Excellence

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com