Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഎൻയുവിൽ പഠിക്കാം, എൻജിനീയറിങ്ങും

PTI2_19_2016_000253A

മാനവിക വിഷയങ്ങളിൽ എല്ലാവരുടെയും സ്വപ്ന കേന്ദ്രമായ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) എൻജിനീയറിങ് പഠനരംഗത്തേക്കും ചുവടുവയ്ക്കുന്നു. ഡ്യുവൽ ഡിഗ്രിയാകും ജൂലൈയിൽ പ്രവർത്തനം ആരംഭിക്കുന്ന ജെഎൻയു സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ പ്രത്യേകത. ആദ്യ നാലു വർഷം എൻജിനീയറിങ് പഠനം നടത്തുന്ന വിദ്യാർഥികൾക്ക് അഞ്ചാം വർഷം സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ്, ഭാഷ എന്നിവയിലേതിലെങ്കിലും ഉപരിപഠനവും നടത്താം. കോഴ്സ് കഴിഞ്ഞിറങ്ങുമ്പോൾ പതിവ് എൻജിനീയറിങ് സർട്ടിഫിക്കറ്റിനു പുറമെ ഒരു മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റും ലഭിക്കുമെന്നു ചുരുക്കം. ഉദാഹരണത്തിനു കംപ്യൂട്ടർ സയൻസസ് ബിടെക് നേടുന്നയാൾക്കു കംപ്യൂട്ടേഷൻ ലിംഗ്വിസ്റ്റിക്സിൽ പിജിയും സ്വന്തമാക്കാം. 

ആദ്യ വർഷം രണ്ടു സ്ട്രീമുകളാകും ഉണ്ടാകുക–  കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ. രണ്ടിലും 50 വീതം സീറ്റുകൾ. വരും വർഷങ്ങളിൽ സീറ്റ്  ഉയർത്തും. ഐഐടികളിലേക്കും മറ്റുമുള്ള ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാം) വഴിയാകും ജെഎൻയുവിലും പ്രവേശനം. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

More Campus Updates>>