Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷയ്ക്കിരിക്കുന്ന കുട്ടികള്‍ക്കായി ഫോണ്‍

Mobile Phone

ചരിത്ര പുസ്തകമെടുത്തു നിവര്‍ത്തി വച്ച് ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ചു പഠിക്കാനൊരുങ്ങുമ്പോഴാകും ഫോണില്‍ പുതിയ വാട്ട്‌സാപ്പ് നോട്ടിഫിക്കേഷന്‍. ആരാണു സന്ദേശമയച്ചതെന്ന കൗതുകം അടക്കി വയ്ക്കാനാകാതെ ഫോണെടുത്താല്‍ പിന്നെ ഗാന്ധിയും നെഹ്‌റുവും ബ്രിട്ടിഷ് കൊളോണിയല്‍ ഭരണവുമെല്ലാം ചരിത്രം പോലെ തന്നെ വിസ്മൃതമാകും. 

പിന്നെ വാട്ട്‌സാപ്പ് സന്ദേശം വായിക്കലായി, മറുപടി അയക്കലായി, പുതിയ സന്ദേശത്തിനായി കാത്തിരിപ്പായി, അല്ലെങ്കില്‍ പുതിയ ലിങ്കിലേക്കുള്ള സഞ്ചാരമായി. ഇതെല്ലാം കഴിഞ്ഞ് ഫോണ്‍ താഴെ വയ്ക്കുമ്പോള്‍ മണിക്കൂര്‍ ഒന്നോ രണ്ടോ അങ്ങു പോയിട്ടുണ്ടാകും. ഹിമാലയന്‍ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ പഠിക്കാനിരിക്കുമ്പോഴാകും ചിലപ്പോള്‍ ഇതേപോലെ ഫെയ്സ്ബുക് ഗ്രൂപ്പിലെ കൂട്ടുകാരുടെ പുതിയ ചര്‍ച്ചയുടെ നോട്ടിഫിക്കേഷന്‍. 

പഠിക്കാനിരിക്കുമ്പോള്‍ ഇതേ മാതിരി മൊബൈല്‍ ഫോണ്‍ ഉണ്ടാക്കാവുന്ന ശ്രദ്ധതിരിക്കലുകള്‍ ചില്ലറയല്ല. ഫോണ്‍ തന്നെ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്‌ക്കേണ്ടി വരും പലര്‍ക്കും. എന്നാല്‍ കുട്ടികളുടെ ഈ ബുദ്ധിമുട്ട് മനസ്സിലാക്കി സാംസങ് കമ്പനി ദക്ഷിണ കൊറിയയില്‍ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികള്‍ക്കായി ഒരു പുതിയ ഫോണ്‍ പുറത്തിറക്കി. ഗാലക്‌സി റേഞ്ചിലുള്ള ജെ2 പ്രോ എന്ന ഈ ഫോണിന്റെ പ്രത്യേകത ഇതിന് 3ജി, 4ജി തുടങ്ങിയ ഡേറ്റാ നെറ്റ് വര്‍ക്കുകള്‍ ഒന്നുമില്ല എന്നതാണ്. 

എന്നാല്‍ വൈഫൈയിലൂടെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. സാധാരണ ഫോണിലെ കോള്‍, മെസേജിങ് തുടങ്ങിയ സേവനങ്ങളൊക്കെ ലഭ്യമാകും. അഞ്ച് ഇഞ്ച് ഹൈ റെസല്യൂഷന്‍ സ്‌ക്രീനും ഫ്രണ്ട്, ബാക്ക് ക്യാമറകളുമൊക്കെ ഉണ്ട്. ഡേറ്റയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിയോഡിക്4 ഡിക്‌ഷണറിയും ഈ ഫോണില്‍ ലഭ്യമാണ്. 

More Campus Updates>>