Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച വിദ്യാഭ്യാസ സാധ്യതയൊരുക്കി എയിംസ് ഇൻസ്റ്റിറ്റ്യൂട്ട്സ്

AIMS-1

ഉദ്യാനനഗരിയിൽ അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നിട്ട ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റ് ആൻഡ് സയൻസസ് മികച്ച തൊഴിലധിഷ്ഠത കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അക്കാദമിക് വിദഗ്ധരാൽ 1991–ൽ സ്ഥാപിതമായ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഇതിനോടകം ആയിരത്തിലേറെ മികച്ച മാനേജർമാരെ സമൂഹത്തിനു സംഭാവന ചെയ്തു കഴിഞ്ഞു. പഠനത്തിനെത്തുന്ന വിദ്യാർഥികളുടെ വ്യക്തിപരവും സാമൂഹികപരവുമായ സ്വഭാവശേഷി വികസിപ്പിച്ചെടുക്കുക വഴി ജീവിതത്തിലെ ഏതൊരു വെല്ലുവിളിയും നേരിടാൻ അവരെ പ്രാപ്തരാക്കുന്നതിനാണ് എയിംസ് മുൻതൂക്കം നൽകുന്നത്.

എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ, എയിംസ് അക്കാദമി ഫോർ ഹയർ എജ്യുക്കേഷൻ, ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയിംസ്, എയിംസ് പിയു കോളജ്, എയിംസ് സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച് എന്നിവ അടങ്ങിയതാണ് എയിംസ് ഇൻസ്റ്റിറ്റ്യൂട്ട്. തദ്ദേശീയരും വിദേശികളുമായ രണ്ടായിരത്തിലേറെ വിദ്യാർഥികൾ വിവിധ കോഴ്സുകളിൽ ഇവിടെ പഠിക്കുന്നു. മാനേജ്മെന്റ്, കൊമേഴ്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ എട്ട് ബിരുദ കോഴ്സുകളും എട്ട് ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിക്കാൻ എയിംസ് അവസരമൊരുക്കിയിരിക്കുന്നു.

AIMS-2

പ്രവർത്തനം ആരംഭിച്ച് ദശാബ്ദം പിന്നിടുമ്പോഴേക്കും മികവിന്റെ കേന്ദ്രമായി എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ മാറി കഴിഞ്ഞു. ബിസിനസ് വേൾഡ് മൂന്നു വർഷം മുൻപ് നടത്തിയ ബിസിനസ് സ്കൂൾ റാങ്കിങ്ങിൽ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ രാജ്യത്തെ മികച്ച സ്വകാര്യ ബിസിനസ് സ്കൂളുകളുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനം നേടിയിട്ടുണ്ട്. രാജ്യത്തെ മൂവായിരം ബി–സ്കൂളുകളിൽനിന്നു മികച്ച അഞ്ചാമത്തെ ബൗദ്ധിക മൂലധനത്തിനുള്ള പദവിയും എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനു ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ ബി–സ്കൂൾ സർവേ (2017) അനുസരിച്ച് ദക്ഷിണേന്ത്യയിലെ മികച്ച രണ്ടാമത്തെ ബിസിനസ് സ്കൂളായി എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ തിരഞ്ഞെടുക്കപ്പെട്ടു.  എഐസിടിഇ–സിഐഐ സർവ്വേയിലെ മികച്ച സ്ഥാപനങ്ങളുടെ ലിസ്റ്റിൽ പ്ലാറ്റിനം റാങ്കോടെ ആദ്യ മുപ്പതിനുള്ളിൽ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട്സ് തിരഞ്ഞെടുക്കപ്പെട്ടു. ‘ദ് വീക്ക്’ തിരഞ്ഞെടുത്ത മികച്ച ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ 16 ാം സ്ഥാനവും മികച്ച പ്രൈവറ്റ് ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിൽ 5 ാം സ്ഥാനവും എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനാണ്.

ബാംഗ്ലൂർ സർവകലാശാല അംഗീകരിച്ചിട്ടുള്ള കോഴ്സുകളിലൂടെ മികച്ച പഠനത്തിനുള്ള അവസരമാണ് എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ഒരുക്കിയിട്ടുള്ളത്. വിദ്യഭ്യാസ രംഗത്തെ മികവിന്റെ അംഗീകാരമായ നാക് (National Assessment and Accreditation Council) റേറ്റിങ്ങിൽ  3.46 എന്ന ഉയർന്ന സിജിപിഎ (Cumulative Grade Points Average) എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ നേടിയിട്ടുണ്ട്. െഎഎസിബിഇ (International Assembly for Collegiate Business Education)യുടെ അംഗീകാരവും എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ നേടിയിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സർവേകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ബിസിനസ് സ്കൂളുകളുടെ പട്ടികകളിൽ ഉയർന്ന റാങ്കിങ് തുടർച്ചയായി കരസ്ഥമാക്കുന്നതിനോടൊപ്പം ഇന്ത്യയിലെ  മികച്ച സംരഭകത്വ വിദ്യാഭ്യാസ സ്ഥാപനമായും എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ തിരഞ്ഞെടുപ്പെട്ടതിന്റെ തെളിവാണ് ആഗോള ഇക്വിറ്റി സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ നേതൃത്വത്തിലുള്ള സംരംഭ വികസന പദ്ധതിയുടെ  പ്രാദേശിക വിതരണ പങ്കാളിയായി എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യുക്കേഷനെ തിരഞ്ഞെടുത്തത്.  

AIMS-3

പുത്തൻ കരിയർ സാധ്യകളെ മുൻകണ്ട് വിവിധ പാഠ്യപദ്ധതികളൊരുക്കാൻ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.  െഎടി മേഖലയിലെ അതികായകന്മാരായ െഎബിഎമ്മുമായി ചേർന്ന് ബിസിനസ് അനലിറ്റിക്സ് എയിംസ് – െഎബിഎം എക്സിക്യൂട്ടിവ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (EPGDM) എന്ന കോഴ്സും എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ഒരുക്കിയിരിക്കുന്നു. വാരാന്ത്യത്തിൽ മാത്രമുള്ള ബിസിനസ് അനലിറ്റിക്സ് പ്രോഗ്രാമുകൾ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്നു. ഹോട്ടൽ മാനേജ്മെന്റ് രംഗത്ത് കരിയർ ആഗ്രഹിക്കുന്നവർക്കായി ഇറ്റലിയിലെ എൽഎംഎ (ALMA La Scuola Internazionale di Cucina Italiana) യുമായി സഹകരിച്ച് പതിനൊന്ന് മാസത്തെ കുക്കറി കോഴ്സും എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ഒരുക്കിയിട്ടുണ്ട്. മിഷേലിൻ സ്റ്റാർ മികവു നൽകിയിട്ടുള്ള ഷെഫുകളുടെ കീഴിലുള്ള ഒൻപത് മാസത്തെ ഇന്റേൺഷിപ്പും കോഴ്സിന്റെ ഭാഗമായിട്ടുള്ളതിനാൽ ഇറ്റാലിയൻ പാചകരീതി അനായാസം സ്വായത്തമാക്കാൻ വിദ്യാർഥികൾക്ക് അസരമൊരുങ്ങുന്നു.

ബന്ധപ്പെട്ട മേഖലകളിൽ വൈദഗ്ധ്യം നേടാൻ വിദ്യാർഥികളെ സഹായിക്കാൻ താഴെ കൊടുത്തിരിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

എയിംസ് സെന്റർ ഫോർ ഇന്റർനാഷനൽ ലെയ്സൺ  (ACIL – AIMS Centre for International Liaison)

2009–ൽ സ്ഥാപിതമായ എയിംസ് സെന്റർ ഫോർ ഇന്റർനാഷനൽ ലെയ്സൺ രാജ്യാന്തര സർവകലാശാലകളുമായി എക്സ്ചേഞ്ച് പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെയും നടപ്പിലാക്കുന്നതിന്റെയും ചുമതല വഹിക്കുന്നു.

എയിംസ് ഒൻട്രപ്രനർഷിപ് എക്സലൻസ് സെന്റർ (AEEC - AIMS Entrepreneurship Excellence Centre)
വിദ്യാർഥികളിലും എക്സിക്യുട്ടീവുകളിലും സംരംഭകത്വം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എയിംസ് ഒൻട്രപ്രനർഷിപ് എക്സലൻസ് സെന്റർ മേൽനോട്ടം വഹിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നാലു ഘട്ടമായുള്ള പദ്ധതികളിലുടെ മികച്ച അടിത്തറയൊരുക്കുന്നു. സംരംഭകത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുവാനും തൊഴിൽ ദാതാക്കളുമായി ഇടപെടാനും അവസരമൊരുക്കുന്നു. 

എയിംസ് സെന്റർ ഫോർ റിസർച്ച് (ACR - AIMS Centre for Research)
രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും സെമിനാറുകൾ സംഘടിപ്പിക്കുന്നതിനോടൊപ്പം സുസ്ഥിരമായ ഗവേഷണ പ്രവർത്തനങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനും മേൽനോട്ടം വഹിക്കുന്നു.

എയിംസ് സെന്റർ ഫോർ കൺസൽറ്റിങ് (ACR - AIMS Centre for Consulting)
ഇന്ത്യയിലെയും വിദേശത്തെയും സ്ഥാപനങ്ങളുമായി സഹകരിച്ച് അറിവുകൾ കൈമാറുന്നതിനും ബിസിനസ് സ്കൂൾ വിദ്യാർഥികളുടെയും എക്സിക്യൂട്ടിവുകളുടെയും കഴിവുകൾ വളർത്തുന്നതിനും മാനേജ്മെന്റ് രംഗത്തെ പുതിയ അറിവുകൾ പങ്കുവയ്ക്കുന്നതിനും സഹായിക്കുന്നു.

എയിംസ് സെന്റർ ഫോർ സ്റ്റുഡന്റ് ഡെവലപ്പ്മെന്റ് (ACSD - AIMS Centre for Student Development)
പാഠ്യേതരവിഷയങ്ങളിൽ വിദ്യാർഥികളെ സഹായിക്കുന്നതിനു മേൽനോട്ടം വഹിക്കുകയും വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനു മുൻത്തൂക്കം നൽകുകയും ചെയ്യുന്നു.

എയിംസ് സെന്റർ ഫോർ കമ്യൂണിറ്റി സർവീസ് (ACCS - AIMS Centre for Community Service)
വിവിധ എൻജിഒകളുമായി (NGO) സഹകരിച്ച് സമൂഹത്തെ സേവിക്കാനുളള അവസരമാണ് എയിംസ് സെന്റർ ഫോർ കമ്യൂണിറ്റി സർവീസ് ഒരുക്കുന്നത്. സമൂഹത്തിന് ആവശ്യമായ അവബോധന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നു.