Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോസ്‌റ്റ് ബേസിക് സ്‌പെഷ്യൽറ്റി നഴ്‌സിങ് ഡിപ്ലോമ

Nurse

ഒരു വർഷത്തെ പോസ്‌റ്റ് ബേസിക് സ്‌പെഷ്യൽറ്റി നഴ്‌സിങ് ഡിപ്ലോമ കോഴ്‌സിലേക്ക് 21 വരെ അപേക്ഷിക്കാം. വിദ്യാർഥികൾക്കെല്ലാം 7,000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. തിരുവനന്തപുരം, കോട്ടയം സർക്കാർ നഴ്‌സിങ് കോളജുകളിലായി 62 സീറ്റ്. പകുതി സീറ്റുകൾ മെഡിക്കൽ വിദ്യാഭ്യാസ, ഹെൽത്ത് സർവീസസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പുകളിലെ സർവീസ് ക്വോട്ടയിലാണ്. മറ്റ് അപേക്ഷകർക്കു യോഗ്യതാ പരീക്ഷയിലെ മാർക്കാണ് പ്രവേശന മാനദണ്ഡം.

യോഗ്യത: 50% മാർക്കോടെ ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, ജിഎൻഎം. കൗൺസിൽ റജിസ്‌ട്രേഷനും വേണം. 2018 ഡിസംബർ 31ന് 45 വയസ്സ് കവിയരുത്. 

പഠനശാഖകൾ: ക്രിട്ടിക്കൽ കെയർ / എമർജൻസി & ഡിസാസ്‌റ്റർ / ഓങ്കോളജി / ന്യൂറോസയൻസ് / കാർഡിയോ–തൊറാസിക് / നിയോ നേറ്റൽ നഴ്‌സിങ്, നഴ്‌സ് മിഡ്‌വൈഫറി പ്രാക്ടീഷനർ. പൊതുവായ ഒറ്റ അപേക്ഷ മതി. അപേക്ഷിക്കാൻ വെബ്സൈറ്റ്: www.lbscentre.kerala.gov.in

അവസാന തീയതി: കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖകളിൽ ഫീസ് അടയ്ക്കാൻ ജൂലൈ 19; ഓൺലൈനിൽ അപേക്ഷിക്കാൻ ജൂലൈ 20; അപേക്ഷാ പകർപ്പ് തപാലിൽ ലഭിക്കാൻ ജൂലൈ 21. വിലാസം: The Director, LBS Centre for Science & Technology, Nandavanam, Palayam, Thiruvananthapuram – 695033. ഫോൺ: 0471 2560361