Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

80,000 രൂപ വരെ ഫെലോഷിപ് ലഭിക്കുന്ന കെവിപിവൈ എങ്ങനെ നേരിടാം

mahima–basil ഐഐഎസ്​സി വിദ്യാർത്ഥികളായ എസ്. മഹിമയും ബാസിൽ മുഹമ്മദും

ശാസ്‌ത്ര വിഷയങ്ങളിൽ വർഷം 80,000 രൂപ വരെ ഫെലോഷിപ് നൽകി മികച്ച ഗവേഷകരെ വളർത്തിയെടുക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി (ഐഐഎസ്‌സി) ചേർന്നു നടത്തുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) പരീക്ഷ നവംബർ നാലിന്.

കെവിപിവൈയിൽ എങ്ങനെ ഗോളടിക്കാം ? പറഞ്ഞുതരുന്നു എസ്.ബാസിൽ മുഹമ്മദും എസ്.മഹിമയും. 2017ൽ കെവിപിവൈ യോഗ്യത നേടിയ ഇരുവരും ബെംഗളൂരു ഐഐഎസ്‌സിയിൽ ബിഎസ് (റിസർച്) വിദ്യാർഥികൾ.

Game

ഓൺലൈൻ ഒബ്ജെക്ടീവ് പരീക്ഷയാണ്. സ്ട്രീം എസ്എ: പാർട്ട് എയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ് എന്നിവയിൽ നിന്നു 15 വീതം ചോദ്യങ്ങൾ. പാർട്ട് ‘ബി’യിൽ ഓരോന്നിലും അഞ്ചെണ്ണവും. ആകെ 80 ചോദ്യം. 100 മാർക്ക്. തെറ്റിയാൽ 0.25 മാർക്ക് നഷ്ടം.

സ്ട്രീം എസ്എക്സ്, എസ്ബി എന്നിവയിൽ ആദ്യ വിഭാഗത്തിൽ 80 ചോദ്യങ്ങൾ (ഓരോ വിഷയത്തിലും 20 വീതം). ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ 0.25 മാർക്ക് നഷ്ടമാകും. പാർട്ട് ബിയിൽ ഓരോന്നിലും 10 ചോദ്യങ്ങൾ. ഒന്നിനു രണ്ടു മാർക്ക്.    ഉത്തരം  തെറ്റിയാൽ 0.5 മാർക്ക് പോകും. പാർട്ട് എയിൽ മൂന്നു വിഷയങ്ങൾക്കും പാർട്ട് ബിയിൽ രണ്ടു വിഷയങ്ങൾക്കും ഉത്തരം നൽകിയാൽ മതി. ആകെ 100 മാർക്ക്.

Game Plan

Kick: എസ്എക്സ്, എസ്ബി സ്ട്രീമുകളിൽ ആദ്യം തന്നെ രണ്ട് ഇഷ്ട വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇവയ്ക്കൊപ്പം മറ്റൊരു വിഷയത്തിൽ കൂടി നന്നായി ശ്രമിക്കുക. 

ഉദാഹരണമായി മാത്‌സ് താൽപര്യമില്ലെങ്കിൽ 

കെമിസ്ട്രിയും ബയോളജിയും നന്നായി ശ്രമിക്കൂ. കൂടെ മൂന്നാമതായി ഫിസിക്സും. ഇങ്ങനെ ഇഷ്ടാനുസരണമുള്ള കോംബിനേഷൻ പരീക്ഷിക്കാം. പത്ത്, ഹയർസെക്കൻഡറി തല ചോദ്യങ്ങളാണെല്ലാം.

Goal: ഇഷ്ടവിഷയങ്ങൾക്ക് ആദ്യം തന്നെ ഉത്തരം നൽകുക വഴി സമയം ലാഭിക്കാം. ഇത്തിരി ബുദ്ധിമുട്ടുള്ള മൂന്നാം വിഷയത്തിന് അധിക സമയം കണ്ടെത്താം. വിശകലനബുദ്ധിയും നിരീക്ഷണപാടവവും പരീക്ഷിക്കുന്ന വിവരണാത്മക ചോദ്യങ്ങളാണധികവും. 

Penalty: നാലുവിഷയങ്ങളിലും ഒരു കൈനോക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, സമയം തികയാതെ കൈപൊള്ളാം.

Injury Time

Kick: വെബ്സൈറ്റിലെ (www.kvpy.iisc.ernet.in) മുൻവർഷ ചോദ്യങ്ങൾ ആവർത്തിച്ചു ചെയ്യണം; മോക് ടെസ്റ്റുകളും. 

Goal: ഓരോ വിഷയത്തിലും ഏതുഭാഗങ്ങളിൽ നിന്നാണു കൂടൂതൽ ചോദ്യങ്ങളെന്നു മനസ്സിലാക്കി പഠിക്കാം. 

Penalty: പഴയ ചോദ്യങ്ങൾ അതേപടി ആവർത്തിക്കാറില്ല. അതിനാൽ കാണാതെ പഠിച്ചു രക്ഷപ്പെടാമെന്നു കരുതരുത്.

Extra Time

Kick: പരീക്ഷയിൽ യോഗ്യത നേടിയാൽ 15–20 മിനിറ്റ് ഇന്റർവ്യു. ഇഷ്ടവിഷയം, പാഠഭാഗം എന്നിവയിൽ നിന്നു ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

Goal: ഒരു ചോദ്യത്തിൽ നിന്ന് ബന്ധപ്പെട്ട തുടർചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇംഗ്ലിഷിൽ പിന്നാക്കമാണെന്നു കരുതി ടെൻഷൻ വേണ്ട.സയൻസിലെ അറിവു മാത്രമാണു വിഷയം.

Penalty: അറിയില്ലെങ്കിൽ മാന്യമായി തുറന്നുപറയുക.