Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപേക്ഷ നൽകാം സ്കോളർഷിപ്പുകൾക്ക്

958949188

വിദ്യാഭ്യാസച്ചെലവു കുറയ്ക്കാൻ മാത്രമല്ല സ്കോളർഷിപ്പുകൾ. വിദ്യാർഥിയുടെ പഠനമികവിന്റെ സാക്ഷ്യപത്രം കൂടിയാണ് ഇവ. താഴെപ്പറയുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കും അപേക്ഷിക്കാനുള്ള ലിങ്കിനും www.scholarships.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 

പ്രീ മെട്രിക് സ്കോളർഷിപ് സ്കീം ഫോർ മൈനോറിറ്റീസ്

യോഗ്യത: ഒന്നു മുതൽ 10 വരെ ക്ലാസുകളിലുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികൾക്ക്. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. 

സ്കോളർഷിപ്: ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം പരമാവധി 6850 രൂപ വരെ. അല്ലാത്തവർക്ക് 1850 രൂപ വരെ. 

അവസാന തീയതി: സെപ്റ്റംബർ 30 

പോസ്റ്റ് മെട്രിക് സ്കോളർഷിപ് സ്കീം ഫോർ മൈനോറിറ്റീസ്

യോഗ്യത: ഹയർസെക്കൻഡറി മുതൽ പിഎച്ച്ഡി വരെയുള്ള ന്യൂനപക്ഷ മതവിഭാഗ വിദ്യാർ‌ഥികൾക്ക്. കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്. 

സ്കോളർഷിപ്: ഹയർസെക്കൻഡറി തലത്തിൽ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം പരമാവധി 10,800 രൂപ വരെ. അല്ലാത്തവർക്ക് 9300 രൂപ വരെ. പത്താംക്ലാസിനു ശേഷം തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾക്കു ചേർന്നവരിൽ ഹോസ്റ്റലിൽ താമസിക്കുന്ന‌വർക്ക് പ്രതിവർഷം പരമാവധി 13,800 രൂപ വരെ. അല്ലാത്തവർക്ക് 12,300 രൂപ വരെ. 

ഡിഗ്രി, പിജി തലത്തിൽ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് 8700 രൂപ വരെ. അല്ലാത്തവർക്ക് 6000 രൂപവരെ. 

എംഫിൽ, പിഎച്ച്ഡി തലത്തിൽ 1200 രൂപ ഹോസ്റ്റൽ അലവൻസ്. അല്ലാത്തവർക്ക് 550 രൂപ. 

അവസാന തീയതി: സെപ്റ്റംബർ 30 

മെറിറ്റ് കം മീൻസ് സ്കോളർഷിപ് സ്കീം ഫോർ പ്രഫഷനൽ ആൻഡ് ടെക്നിക്കൽ കോഴ്സസ്

യോഗ്യത: പ്രഫഷനൽ ബിരുദ, പിജി പ്രോഗ്രാമുകൾക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികൾക്ക്. കുടുംബത്തിന്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. കേരളത്തിൽ ആകെ 4316 സ്കോളർഷിപ്പുകൾ. 

സ്കോളർഷിപ്: ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് പ്രതിവർഷം പരമാവധി 30,000 രൂപ. അല്ലാത്തവർക്ക് 25,000 രൂപ വരെ. 

അവസാന തീയതി: സെപ്റ്റംബർ 30 

പ്രീ മെട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ് 

യോഗ്യത: ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്. കുടുംബത്തിന്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. 

സ്കോളർഷിപ്: ഹോസ്റ്റൽ വിദ്യാർഥികൾക്ക് പ്രതിവർഷം  പരമാവധി 10600രൂപ. അല്ലാത്തവർക്ക് 7000രൂപ വരെ. ഇതിനുപുറമെ ഡിസെബിലിറ്റി അലവൻസുമുണ്ട്. കാഴ്ച പരിമിതിയുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പ്രതിവർഷം 4000 രൂപ. മറ്റുള്ളവർക്ക് 2000 രൂപ എന്നിങ്ങനെ. 

അവസാന തീയതി: സെപ്റ്റംബർ 30 

പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ് 

യോഗ്യത: ഹയർസെക്കൻഡറി മുതൽ പിജി വരെ പഠിക്കുന്ന ഭിന്നശേഷി വിഭാഗക്കാർക്ക്. കുടുംബത്തിന്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. 

സ്കോളർഷിപ്: നാലു വിഭാഗങ്ങളിലായാണു സ്കോളർഷിപ്. 

ഗ്രൂപ്പ് 1: എംബിബിഎസ്/ബിടെക് പ്രഫഷനൽ പ്രോഗ്രാമുകൾ – ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 20,700 രൂപ. അല്ലാത്തവർക്ക് 10,500 രൂപ. 

ഗ്രൂപ്പ് 2: ബിഫാം/എൽഎൽബി പോലുള്ള പ്രഫഷനൽ പ്രോഗ്രാമുകൾ–ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 14,700 രൂപ. അല്ലാത്തവർക്ക് 9900 രൂപ. 

ഗ്രൂപ്പ് 3: ബിഎ/ബിഎസ്‍സി/ബികോം  പ്രോഗ്രാമുകൾ–ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 12,900 രൂപ. അല്ലാത്തവർക്ക് 9300 രൂപ. 

ഗ്രൂപ്പ് 4: ഹയർസെക്കൻഡറി/പോളിടെക്നിക് പ്രോഗ്രാമുകൾ–ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിവർഷം 12,300 രൂപ. അല്ലാത്തവർക്ക് 8100 രൂപ. 

എല്ലാ ഗ്രൂപ്പുകാർക്കും ട്യൂഷൻ/അഡ്മിഷൻ/ലൈബ്രറി/മാഗസിൻ ഫീസ് പോലുള്ള തിരിച്ചുകിട്ടാത്ത ഫീസ് റീ ഇംബേഴ്സ് ചെയ്തുകിട്ടാനും വ്യവസ്ഥയുണ്ട്. പരമാവധി 1.5ലക്ഷം വരെ ഇങ്ങനെ കിട്ടും. കൂടാതെ ഡിസെബിലിറ്റി അലവൻസുമുണ്ട് (കാഴ്ച ബുദ്ധിമുട്ടുള്ളവർക്ക്, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രതിവർഷം 4000 രൂപ. മറ്റുള്ളവർക്ക് 2000 രൂപ). 

അവസാന തീയതി: ഒക്ടോബർ 31 

ബീഡി/ഖനി തൊഴിലാളികളുടെ ആശ്രിതർക്കുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പഠനസഹായം 

യോഗ്യത: ഒന്നു മുതൽ ഡിഗ്രി വരെ വിവിധ പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക്. രക്ഷിതാക്കൾ ഖനി, ബീഡി മേഖലകളിൽ തൊഴിലെടുക്കുന്നവരാകണം. കുടുംബത്തിന്റെ പ്രതിമാസ വരുമാനം 10,000 രൂപയിൽ കവിയരുത്. 

സ്കോളർഷിപ്: ഒന്ന് മുതൽ നാലുവരെ ക്ലാസിൽ പഠിക്കുന്നവർക്ക് 250 രൂപ. 

അഞ്ച് മുതൽ എട്ടു വരെ ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് 500 രൂപ. പെൺകുട്ടികൾക്ക് 940 രൂപ. 

ഒൻപതിൽ യഥാക്രമം ഇത് 700, 1140, പത്തിൽ 1400, 1840, ഹയർസെക്കൻഡറിയിൽ 2000, 2440 രൂപ ക്രമത്തിലാണ്. ഐടിഐയിൽ 10,000 രൂപയും പ്രഫഷനൽ പ്രോഗ്രാമുകൾക്ക് 15,000 രൂപയും ഡിഗ്രിക്ക് 3000 രൂപയും ലഭിക്കും. 

അവസാന തീയതി: പ്രീ മെട്രിക് സ്കോളർഷിപ്പിന് സെപ്റ്റംബർ 30.  പോസ്റ്റ് മെട്രിക്കിന് ഒക്ടോബർ 31. 

സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്സ് ഫോർ കോളജ് ആൻഡ്  യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് 

യോഗ്യത: ഡിഗ്രി, ഇന്റഗ്രേറ്റഡ് ഡിഗ്രി, പ്രഫഷനൽ ഡിഗ്രി, പിജി പ്രോഗ്രാമുകളിൽ ചേർന്നവർക്ക്. കുടുംബത്തിന്റെ വാർഷികവരുമാനം ആറു ലക്ഷം രൂപയിൽ കവിയരുത്. 

സ്കോളർഷിപ്: ഡിഗ്രിതലത്തിൽ പ്രതിവർഷം 10,000 രൂപ. 

പിജി തലത്തിൽ 20,000 രൂപ. 

അവസാന തീയതി: ഒക്ടോബർ 31.

More Campus Updates>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.