Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച കരിയർ സ്വന്തമാക്കാൻ ബ്രെന്റ് എനര്‍ജി എജ്യുക്കേഷൻ

OI-3

പത്തു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപമുള്ള എണ്ണ വ്യവസായം അടുത്ത രണ്ടു ദശകങ്ങളില്‍ 30 ശതമാനം വളരുമെന്നാണ് പ്രതീക്ഷ, ഒപ്പം 13 ലക്ഷം തൊഴില്‍ സാധ്യതയും. ആഗോള എണ്ണ കമ്പനികളില്‍ കഴിവും നൈപുണ്യവുമുള്ള എന്‍ജിനീയര്‍മാര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗാര്‍ഥികളെ ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ പ്രാപ്തരാക്കുന്നു. മെക്കാനിക്കല്‍, സിവില്‍, പെട്രോളിയം, കെമിക്കല്‍, ഇലക്ട്രിക്കല്‍ തുടങ്ങി ഐടി ഇതര എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഹ്രസ്വകാല കോഴ്‌സിലൂടെ മികച്ച കരിയര്‍ നേടാം. 

യുഎഇ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ സംഘടിപ്പിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് ഫ്രണ്ട് എന്‍ഡ് എന്‍ജിനീയറിങ് ഡിസൈൻ !(ഫീഡ്), എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍(ഇപിസി) എന്നിവയില്‍ പ്രാവീണ്യം നേടാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നു. ദുബായ് നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രെന്റ് എനര്‍ജി എജ്യുക്കേഷനില്‍ എണ്ണ –വാതക വ്യവസായത്തില്‍ 30 വര്‍ഷത്തിലേറെ അനുഭവ പരിചയമുള്ളവരാണ് പരിശീലന ക്ലാസുകള്‍ നയിക്കുന്നത്. തിയറി ക്ലാസുകള്‍ക്കൊപ്പം ഇന്‍ഡസ്ട്രിയല്‍ വിസിറ്റുകളും ഉള്‍പ്പെടുത്തിയ സമഗ്രമായ പാഠ്യപദ്ധതിയാണ്  ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ രൂപം നല്‍കിയിരിക്കുന്നത്. 

OI-1

പ്രഫഷണല്‍ യു കെ സര്‍ട്ടിഫിക്കേഷനും (എഡ്യു ക്വാള്‍) എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് അക്രഡിറ്റേഷനും ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ നേടിയിട്ടുണ്ട്. ഷെല്‍, അഡ്‌നോക്, പെട്രോണസ്, എക്‌സോണ്‍ മൊബൈല്‍, തായ് ഓയില്‍, ബ്രിട്ടീഷ് പെട്രോളിയം, ഓക്‌സി, ടോട്ടല്‍, ബ്രിട്ടീഷ് ഗ്യാസ്, ഹസ്‌കി തുടങ്ങിയവയ്ക്ക് വേണ്ടി എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ ബ്രെന്റ് എനര്‍ജി എജ്യുക്കേഷനിലെ പഠനത്തിനു ശേഷം ജോലി ഉറപ്പാക്കാം. ദുബായ് നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന  ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.  

പ്രീ അഡ്മിഷന്‍, അഡ്മിഷന്‍, വിസ, എയര്‍ ടിക്കറ്റ്, ഓറിയന്റേഷന്‍ പ്രോഗ്രാം എന്നിവയുള്‍പ്പെടുന്ന ഓണ്‍ബോര്‍ഡിങ് സഹായത്തിനു പുറമേ ഭക്ഷണ, താമസ, ഗതാഗത സൗകര്യങ്ങളും ബ്രെന്റ് നല്‍കുന്നുണ്ട്. പ്രത്യേക വിനോദ, പഠന ലോഞ്ചുകള്‍, പാന്‍ട്രി, ലോണ്‍ട്രി സൗകര്യം, നീന്തല്‍കുളം, ജിംനേഷ്യം, സസ്യ, സസ്യേതര ഭക്ഷണ വൈവിധ്യം തുളുമ്പുന്ന മള്‍ട്ടി ക്യുസീന്‍ ഓപ്ഷനുകള്‍, താമസ സ്ഥലത്ത് നിന്ന് ക്യാംപസിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യം, ഇന്‍ഡസ്ട്രിയല്‍ ഫീല്‍ഡ് വിസിറ്റുകള്‍ എന്നിങ്ങനെ നീളുന്നു ബ്രെന്റിലെ വിദ്യാര്‍ത്ഥി സൗഹൃദ സംവിധാനം. 

OI-2

ഗുണനിലവാരത്തിലൂടെ ശ്രേഷ്ഠത കൈവരിക്കുന്നതില്‍ ബ്രെന്റ് വിശ്വസിക്കുന്നു. ഏറ്റവും മികച്ച എന്‍ജിനീയര്‍മാരെ തന്നെ പെട്രോളിയം വ്യവസായ മേഖലയിലേക്കു കൊണ്ടു വരണമെന്നതിനാല്‍ ഈ പ്രോഗ്രാമിലേക്കു പ്രവേശിപ്പിക്കുന്ന വിദ്യാർഥികളുടെ എണ്ണവും നിയന്ത്രിതമായിരിക്കും. ശരിയായ അഭിരുചിയും, നൈപുണ്യവും, വ്യവസായ ആഭിമുഖ്യവുമുള്ള എന്‍ജിനീയര്‍മാരെ ഒരു ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. അടിസ്ഥാന എന്‍ജിനീയറിങ് തത്വങ്ങള്‍, പ്രായോഗികതയിലൂന്നിയ ചോദ്യങ്ങള്‍, നവീന ചിന്ത എന്നിവയെ ആധാരമാക്കിയാകും എന്‍ട്രന്‍സ് പരീക്ഷ. 30 മിനിട്ട് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഓഗസ്റ്റ് അഞ്ചിന് നടക്കും. പുതിയ ബാച്ചിന്റെ ക്ലാസുകള്‍ ഓഗസ്റ്റ് 20ന് ആരംഭിക്കും.  ട്യൂഷ്യൻ ഫീസിൽ 100% ഇളവുണ്ട്. മിടുക്കരായ വിദ്യാർഥികൾക്കു 2.4 ലക്ഷം രൂപ വരെ വിലമതിക്കുന്ന AMG സ്കോളർഷിപ്പും ഒരുക്കിയിട്ടുണ്ട്. സന്ദർശിക്കുക: www.brentenergyeducation.com

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ബ്രെന്റ് എനര്‍ജി എജ്യുക്കേഷന്‍ 

എഎംജി ടവേഴ്‌സ് 

28, ലോയര്‍ ജഗന്നാഥന്‍ സ്ട്രീറ്റ് 

ആലന്‍ഡൂര്, ചെന്നൈ 

തമിഴ്‌നാട് – 600032 

ഇ – മെയിൽ : info@brentenergyeducation.com 

മൊബൈൽ : 7338925555 / 7338935555  

More Campus Updates>>