ഐഐടികളിൽ ഓരോ ബിടെക് ശാഖയിലും പെൺകുട്ടികൾക്കു പ്രവേശനം നിർബന്ധമാക്കിയതിന്റെ മാറ്റം പാലക്കാട് ക്യാംപസിലും. ഈ വർഷം പ്രവേശനം നേടിയ 152 പേരിൽ 21 പേർ പെൺകുട്ടികളാണ്; അതിൽ മലയാളികൾ അഞ്ച്. പ്രവർത്തനം ആരംഭിച്ച 2015 മുതൽ 2017 വരെ മൂന്നു ബാച്ചുകളിൽ മൊത്തം 29 പേർ മാത്രമായിരുന്നു പെൺകുട്ടികൾ. ഇവരിൽ മലയാളികളാരുമില്ല. ഐഐടികളിലെ മൊത്തം സീറ്റിൽ 14 % ഇക്കുറി പെൺകുട്ടികൾക്കു സംവരണം ചെയ്തിരുന്നു.
പാലക്കാട്ട് ഈ വർഷം പ്രവേശനം ലഭിച്ചവരിൽ മൊത്തം മലയാളികൾ 23 ആണ്. മറ്റു സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ, തെലങ്കാനയിൽ നിന്നാണു കൂടുതൽ പേർ, 20. ആന്ധ്രപ്രദേശ് (19), രാജസ്ഥാൻ (17) എന്നിവ തൊട്ടുപിന്നിൽ. ബ്രാഞ്ചുകളിൽ കംപ്യൂട്ടർ സയൻസിനായിരുന്നു പിടി. (തുടക്ക റാങ്ക് 3652, അവസാന റാങ്ക് 4933). മറ്റു ബ്രാഞ്ചുകളിലെ നില ഇങ്ങനെ: സിവിൽ (8051-9052), ഇലക്ട്രിക്കൽ(9739-10547), മെക്കാനിക്കൽ (6043-7987).മൊത്തം സീറ്റുകളുടെ എണ്ണം 160 ആക്കി വർധിപ്പിച്ചിട്ടുണ്ട്. ക്ലാസുകൾ 16ന് ആരംഭിക്കുമെന്ന് ഐഐടി ഡയറക്ടർ പ്രഫ. പി.ബി.സുനിൽകുമാർ പറഞ്ഞു.
മൊത്തം വിദ്യാർഥികളിൽ 16%പെൺകുട്ടികളാണ്. അതേസമയം, ആദ്യ 500 റാങ്കിൽ 15 പേർ മാത്രം
11,942
ഈ വർഷം വിവിധ ഐഐടികളിലായി പ്രവേശനം കിട്ടിയ മൊത്തം വിദ്യാർഥികൾ 11,942.
ആൺകുട്ടികൾ-10,101
പെൺകുട്ടികൾ-1841
Education News>>