Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാസ്ത്രം: ഉപരിപഠന സാധ്യതകൾ

Teenage Student

ശാസ്ത്രപഠനരംഗത്തും സാങ്കേതികമേഖലയിലും പൗരാണിക ഭാരതത്തിന് ഈടുറ്റ സംഭാവനകൾ നൽകാൻ കഴി‍ഞ്ഞിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ നിലനിന്നി രുന്ന തക്ഷശില ലോകത്തെ ഏറ്റവും പ്രാചീനമായ സർവകലാശാലകളിലൊ ന്നായിരുന്നു. പക്ഷേ, മധ്യകാലഘട്ടമായപ്പോഴേക്കും നമ്മുടെ മഹത്തായ പാരമ്പര്യത്തിന് ഇടിച്ചിലുണ്ടായി. 1857 ൽ ആണ് മദ്രാസ്, മുംബൈ, കെ‍ാൽക്ക ത്ത സർവകലാശാലകൾ ആരംഭിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിലെ വിദ്യ‍ാഭ്യാസത്തിന്റെ നിലവാരം പരിതാപകരമായിരുന്നെന്നു പറയാം. സ്വാതന്ത്യ്രാനന്തര ഭാരത്തിൽ നെഹ്റുവിന്റെ നേത‍ൃത്വത്തിൽ ഇന്ത്യൻ വിദ്യാഭ്യാസരംഗം ഉയിർത്തെഴുന്നേൽക്കാനാരംഭിച്ചു. 1946ൽ അലഹാബാദ് യൂണിവേഴ്സിറ്റിയുടെ ബിരുദദാനചടങ്ങിൽ പങ്കെടുത്തുകൊണ്ട് നെഹ്റു പറഞ്ഞു: 

ദാരിദ്യ്രത്തിന്റെയും വിശപ്പിന്റെയും പോഷകാഹാരക്കുറവിന്റെയും നിരക്ഷരതയുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാൻ ശാസ്ത്രത്തിനു മാത്രമേ കഴിയൂ. നെഹ്റുവിന്റെ ഈ കാഴ്ചപ്പാട് ‍IITകൾ,IIMകൾ,AIIMSകൾ, രാജ്യമാകമാനം സ്ഥാപിക്കപ്പെട്ട ഒട്ടേറെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ പ്രതിഫലിച്ചു കാണാം. 

ശാസ്ത്രരംഗത്ത് മികവു തെളിയിച്ച ഒട്ടേറെ സ്ഥാപനങ്ങൾ ഇന്ന് ഇന്ത്യയിലുണ്ട് IISC,TIFR,IITS,JNU,Jadavpur University, BHU, UoH, Delhi University എന്നിവ ഉദാഹരണങ്ങൾ. 

ഉപരിപഠനത്തിന് ശാസ്ത്രവിഷയങ്ങൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കു മുന്നിൽ പല സാധ്യതകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ വിശദീകരിക്കാം. 

4Year Bachelor of science programmes (BS)

Biology-IISC

Chemistry - IISC IITK,IITB

Environmental Science -IISC

Materials   -  IISC

Physics   - IISC

IIT Bombay, IIT Kanpur എന്നിവിടങ്ങളിലെ BS Chemistry പ്രോഗ്രാമിന് JEE advanced പരീക്ഷയിലെ വിജയമാണ് മാനദണ്ഡം. Indian Institute of science ‍‍ബെംഗളൂരുവിൽ IIT JEE/ NEET UG/ KVPY എന്നിവയിൽ യോഗ്യത നേടിയവർക്ക് പ്രവേശനമുണ്ട്.

5 year ഇന്റഗ്രേറ്റഡ് BS-MS പ്രോഗ്രാമുകൾ

∙5 Year MSc physics (IIT Kharagpur)

∙Integrated Masters in chemistry (IIT Bombay Kharagpur)

∙Integrated MSc in Mathematics (IIT Bombay)

∙5 year Dual degree in Biological Sciences (IIT Chennai)

∙5 year BS-MS Integrated programmes in Biology, Chemistry, Physics, Maths (IISER Berhampur, Bhopal, Mohali, Trivandrum, Pune, Tirupati)

∙5 year MSc in Applied Geology /Exploration Geophysics, Mathematics & Computing, statistics & informatics (IIT Kharagpur).

IIT കളിലെ 5 year integrated PG കോഴ്സ‍ുകൾക്കും JEE Advanced പരീക്ഷയിലെ മികവുതന്നെയാണ് ആധാരം. എന്നാൽ IISERപ്രവേശനത്തിന് മൂന്നു ചാനലുകളുണ്ട്. 

1) കിഷേ‍ാർ വൈഗ്യാനിക് പ്രോത്സാഹൻ യോജന (KVPY) ഫെലോഷിപ്പ് ജേതാക്കൾ

2) JEE Advanced പരീക്ഷയിലെ വിജയം 

3) 10+2 പരീക്ഷയിലെ ഉയർന്ന വിജയം ഒാരോ ചാനലിൽ കൂടിയും അപേക്ഷിക്കാനാവശ്യമായ മിനിമം മാർക്ക്, റാങ്ക് എന്നിവയിൽ വർഷംതോറും വ്യത്യാസമുണ്ടാവും IISER 2017ലെ CUT OFF (മിനിമം സ്കോർ) CBSE സ്കീമിൽപ്പെട്ടവർക്ക് 90% വും കേരള സിലബസ‍ിൽ പെട്ടവർക്ക് 93.3% വും ആണ്. 

10+2 വിലെ മാർക്കിന്റെ അടിസ്ഥാനത്തിൽIISERലേക്ക് അപേക്ഷിക്കുന്നവർ IISERആപ്റ്റിറ്റ്യ‍ൂഡ് ടെസ്റ്റ് എഴുതേണ്ടിവരും. 

കൂടുതൽ പഞ്ചവർഷ പ്രോഗ്രാമുകൾ

5 Year integrated msc in biology, chemistry, physics & mathematics

∙NISER Bhubaneswar

∙University of mumbai department of atomic energy centre for excellence in basic sciences (UM-DAE CEBS)

NISER ഭുവനേശ്വരിലേക്കും CEBS മും ബൈയിലേക്കും അപേക്ഷിക്കുന്നവർ Normal eligibility engineering test (NEST) ൽ മികച്ച വിജയം നേടേണ്ടതുണ്ട്. 

മേൽവിവരിച്ച പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർഥികൾക്ക് നിരവിധി സ്കോളർഷിപ്പുകൾ ലഭ്യമാണ്. കോമൺ മെറ‍ിറ്റ് ലിസ്റ്റിൽ റാങ്ക് 10000നുള്ളിൽ‌ വരുന്ന BS വിദ്യാർഥികൾക്ക് ഉപാധികൾക്കു വിധേയമായി പ്രതിവർഷം 60000 രൂപയും 20000 രൂപയുടെ ഗവേഷണ ഗ്രാന്റും നൽകുന്ന INSPIRE സ്കോളർഷി പ്പുകൾ ലഭ്യമാണ്. മുഴുവൻ കോഴ്സ് ഫീസും പ്രതിമാസ അലവൻസും നൽകു ന്ന മെറ‍ിറ്റ് കം മീൻസ് സ്കോളർഷിപ്പുകളും ഉൾപ്പെടെ നിരവധി സ്കോളർഷി പ്പുകൾ ലഭ്യമാണ്. മികച്ച വിദ്യാർഥികൾക്ക് സാമ്പത്തിക പ്രയാസങ്ങൾ മൂലം ഉപരിപഠനം ഒരു ദിവാസ്വപ്നമാവേണ്ടതില്ലെന്നർഥം. 

5 year integrated MS (University of Hyderabad)

M.SC in

∙Earth Sciences

∙physics

∙Chemistry

∙Mathematics

യൂണിവേഴ്സിറ്റി നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് പ്രവേശനം പക്ഷേ IIIT-JEE Main ജേതാക്കൾ, KVPYഫെലോഷിപ്പ് നേടിയ വിദ്യാർഥികൾ, ഹോമി ബാബ സെന്റർ മുബൈയു‍െട സയൻസ് ഒളിംപ്യ‍ാഡ് പരിശീലനത്തിലേർപ്പെട്ടി ട്ടുള്ളവർ, സ്റ്റേറ്റ് / സെൻട്രൽ ബോർഡ് പരീക്ഷകളിലെ ഒന്നാം റാങ്കുകാർ തുടങ്ങിയവർക്ക്, എൻട്രൻസ് പരീക്ഷ നിർബന്ധമല്ല. 

മറ്റു ചില പഞ്ചവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ

∙Msc Earth sciences (Delhi university), Msc photonics (Cohin university)

∙Msc physics (pondicherry university, BITS pilani)

∙Msc Applied geology (Pondicherry university)

∙Msc Mathematics (pondicherry university, BITS Pilani)

∙Msc Statistics (Pondicherry University)

∙Msc Chemistry (Pondicherry university. BITS Pilani)

∙B Tech + M Tech in mathematiocs & comuting (the lnstitute of technology -BHU). 

∙Msc Physics (University of hyderabad, tezpur university)

ഇന്ത്യയില വിവിധ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട 35,500 കോളജുകളില‍ായി 20 മില്യൻ പഠിതാക്കളുണ്ടെന്നാണ് 2013ലെ കണക്ക്. അവയിൽ 19% ശാസ്ത്രവിഷയങ്ങൾ തിരഞ്ഞെടുക്കുന്നവരാണ്. ഭൂരിഭാഗം കോളജുകളിലും ശാസ്ത്രപഠനസൗകര്യങ്ങളുണ്ട്. BSc തലത്തിൽ ലഭ്യമായ കോഴ്സുകളുടെ ലിസ്റ്റ് ചുവടെ കൊടുത്തിട്ടുണ്ട്. ബിരുദം ഏതു മേഖലയിലാ ണെങ്കിലും ഉപരിപഠനത്തിന് തിരഞ്ഞെടുക്കാവുന്ന നിരവധി വിഷയങ്ങളുണ്ട്. ഉദാഹരണത്തിന് MBA, നിയമം, ചാർട്ടേഡ് അക്കൗണ്ടൻസി, മീഡിയ, ഭാഷകൾ, ജോണലിസം, ആർട്സ്, ഹ്യൂമാനിറ്റീസ്, കമ്പനി സെക്രട്ടറി പ്രോഗ്രാമുകൾ എന്നിവ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുവാൻ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മതിയാകും Physics, chemistry, computer science, maths, statistics എന്നിവയി ലെ ബിരുദത്തിനുശേഷം B Tech lateral entry -(രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം) അനുവദിക്കുന്ന സർവകലാശാലകളുണ്ട്. 

എന്താണ് ശാസ്ത്രം?
നമുക്കു ചുറ്റുമുള്ള ഭൗതിക പ്രശ്നങ്ങളെയും മാറ്റങ്ങളെയും കുറിച്ച് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കുകയാണ് ശാസ്ത്രത്തിന്റെ രീത‍ി. പ്രപഞ്ചത്തെക്കുറിച്ചു പഠിക്കുകയും നമ്മുടെ അവബോധത്തെ പരിഷ്ക രിക്കുകയും ചെയ്യുകയാണ് ശാസ്ത്രം ചെയ്യുന്നത്. ലോകത്തെ നിരീക്ഷിക്കാനും ചുറ്റുമുള്ളത് ശ്രദ്ധിക്കാനും രേഖപ്പെടുത്താനും വിശകാലനം ചെയ്യാനുമുള്ള കഴിവാണ് ഒരു ശാസ്ത്രവിദ്യാർഥിക്ക് അവശ്യം വേണ്ടത്. 

ശാസ്ത്രം :കൈവഴികൾ

Physics: ദ്രവ്യം(matter), ഊർജം (energy) എന്നിവയെക്കുറിച്ചുള്ള പഠനം. പഠന വിഷയങ്ങൾ ഗത‍ികം (Mechanics) താപം (heat) പ്രകാശം (light), വൈദ്യുതി (electricity) കാന്തികത (Magnetism) ശബ്ദം (sound), ആറ്റമിക് സ്ട്രക്ചർ. 

Chemistry: പദാർഥങ്ങൾ എങ്ങനെ രൂപപ്പെട്ടിരിക്കുന്നു, അവയുടെ അടിസ്ഥാന ഘടകങ്ങൾ ഏവ എന്നതിനെക്കുറിച്ചും അവ തമ്മിലുള്ള പ്രവർത്തനങ്ങൾ വഴി പുതിയ പദാർഥങ്ങൾ രൂപീകരിക്കപ്പെടുന്നതിനെക്കുറിച്ചുമുള്ള പഠനം. 

Mathematcs: എണ്ണം, അളവ് (Quantity), ആകൃതി, ക്രമീകരണങ്ങൾ എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന ലോജിക്കൽ സിസ്റ്റം, പ്രപഞ്ചത്തെ വിശദീക രിക്കാൻ സഹായിക്കുന്ന ഭാഷയെന്നാണ് ഗണിതത്തെ ഗല‍ീലിയോ വിശേഷിപ്പി ക്കുന്നത്. 

Zoology: ജന്തുക്കളെക്കുറിച്ചും അവയുടെ പെരുമാറ്റരീതികൾ, ശാരീരിക സവിശേ ഷതകൾ, ഘടന, വർഗീകരണം തുടങ്ങിയവയെക്കുറിച്ചുമുള്ള പഠനം

Botany: വിവിധതരം സസ്യങ്ങൾ, അവയുടെ ഘടന, വർഗീകരണം, സവിശേഷ തകൾ, ഭൂമിയിൽ ജീവിന്റെ നിലനിൽപ്പിൽ സസ്യങ്ങൾക്കുള്ള പ്രാധ‌‍ാന്യം എന്നി വയെക്കുറിച്ചുമുള്ള പഠനം. 

Statistics: ഗണിതസൂത്രങ്ങളുപയോഗിച്ച് വിരങ്ങൾ (Data)ശേഖരിക്കുകയും  അപഗ്രഥിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ശാസ്ത്രശാഖ.

Advanced science: ഗണിതശാസ്ത്രത്തിലെയും സ്റ്റാറ്റിസാറ്റിക്സിലെയും (statistics) സങ്കേതങ്ങളുപയോഗിച്ച് ഇൻഷുറൻസ്, ഫിനാൻസ് മേഖലകളിലെ റിസ്ക് വിശകലനം ചെയ്യൽ.

Biochemistry: ബയോളജിയുടെയും കെമിസ്ട്രിയുടെയും സങ്കലനമാണ് ബയോ കെമിസ്ട്രി. ജൈവപദാർഥങ്ങളിലെ രാസപ്രക്രിയകളെക്കുറിച്ചുള്ള പഠനമാ ണ‍ിത്.

Biotechnology: സൂക്ഷ്മ ജൈവപദാർഥങ്ങളായ ബാക്ടീരിയ, എൻസൈമുകൾ, യീസ്റ്റ് തുടങ്ങിയവയുടെ സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, കൃത്രിമ ഹോർമോണുകൾ എന്നിവ നിർമിക്കുന്നതിന് ആവശ്യമായ സാങ്കേതി ക വിദ്യ. രസതന്ത്രം, ജീവശാസ്ത്രം, ജെനറ്റിക്സ്, മൈക്രെ‍ാബയോളജി തുടങ്ങി നിരവധി വിഷയങ്ങളുടെ സംയോഗമാണ് ബയോടെക്നോളജി. ആരോഗ്യരംഗം (മരുന്നുകളുടെയും വാക്സിനുകളുടെയും നിർമാണം), കൃഷി, ഊർജം, അനി മൽ ഹസ്ബൻഡറി എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ബയോടെക്നോളജി പ്രയോഗിക്കപ്പെടുന്നു. 

Bioinformatics: കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഗണിതം, എൻജിനീയറിങ് തത്വങ്ങൾ എന്നിവ ഉപയോഗിച്ച് ജീവശാസ്ത്രപരമായ വിവരങ്ങൾ ക്രോഡീക രിക്കുകയും വിശകലനം ചെയ്യുകയും ചെയ്യൽ. 

Food Technology: ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിതരണം തുടങ്ങിയവ. 

Wood Technology: മരത്തിന്റെ ഘടന, സ്വഭാവം (mechanical, physical & chemical) എന്നിവയെക്കുറിച്ചു പഠിച്ച് അവയെ സംസ്കരിച്ച് വ്യത്യസ്ത ഉൽപന്നങ്ങളു ണ്ടാക്കുന്നതിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യകളും ഫോറസ്ട്രി, ഗണിതം, വുഡ് കെമിസ്ട്രി, വുഡ് സ്ട്രക്ചർ, ഇക്കോളജി, വുഡ് പ്രിസർവേഷൻ, ഗ്രേഡിങ് എന്നിവ പ്രധാന പഠന വിഷയങ്ങൾ. 

Psychology: മനുഷ്യമനസ്സ്, അതിന്റെ പ്രവർത്തനം, സങ്കീർണതകൾ എന്നിവയെ ക്കുറിച്ചുള്ള പഠനം.

Computer science: കംപ്യൂട്ടറുകളുടെ പ്രവർത്തനം, അവയിലുപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ, അവയുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം. 

Speech & Hearing: സംസാരം, ശ്രവണം എന്നിവയുമായി ബന്ധപ്പെട്ട വൈകല്യ ങ്ങൾ മനസ്സിലാക്കൽ, പരിഹരിക്കൽ. 

Renewal Energy: പാരമ്പര്യേതരമായ ഊർജസ്രോതസ്സുകളെ (സൗരോർജം, കാറ്റ്, ജലം, ബയോമാസ്) കുറിച്ചുള്ള പഠനം. 

Polymer chemistry: പ്ലാസ്റ്റിക്കുകൾ, ഇലാസ്റ്റമറുകൾപോലുള്ള പോളിമറുകൾ, അവയുടെ വ്യാവസായിക ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം

Industrial chemistry: വ്യാവസായിക ഉപയോഗത്തിനാവശ്യമായ രാസപദാർഥങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള പഠനം. 

Printing Technology: പേപ്പർ പ്ലാസ്റ്റിക്,ഗ്ലാസ്, ടിൻ, തുണി എന്നിങ്ങനെ വിവിധ മാധ്യമങ്ങളിൽ പ്രിന്റ് ചെയ്യുന്ന സാങ്കേതിക വിദ്യ.

Aquaculture:  ജലസസ്യങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവയുടെ പ്രജനനവും വളർത്തലും വിളവെടുക്കലും. 

Environmental Science:  പ്രകൃതിയെക്കുറിച്ചും പ്രകൃതിയും മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും കുറിച്ചുളള പഠനം. കാലാവ സ്ഥാമാറ്റം, പ്രകൃതിവിഭവങ്ങളുടെ ശരിയായ ഉപയോഗം, മലിനീകരണ പ്രശ്ന ങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനം. 

Biophysics: ഭൗതികശാസ്ത്രതത്വങ്ങൾ ജീവിതശാസ്ത്രത്തിൽ ഉപയോഗപ്പെടു ത്തൽ. കോശത്തിനകത്ത് വിവിധ ഭാഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, ചെടി കൾ സൂര്യപ്രകാശത്തെ എങ്ങനെ സ്വാംശീകരിക്കുന്നു, പ്രോട്ടീനുകൾ എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് ഫിസിക്സിന്റെ സഹായത്തോടെ ഉത്തരം കാണാനുള്ള ശ്രമമാണ് ബയോഫിസിക്സിൽ നടത്തുന്നത്.

Geology: ഭ‍ൂമി, ഭൗമപദാർഥങ്ങൾ, അവയുടെ ഘടന, ഭൗമോപരിതലത്തിലും അന്തർഭാഗത്തും ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം. 

Geography: ഭൗമോപരിതലം, ഘടന, ജീവജാലങ്ങൾ, ആവാസവ്യവസ്ഥകൾ, പ്രതിഭാസങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം. 

Genetics: ജീനുകൾ, ജനിതക സവിശേഷതകൾ, വ്യതിയാനങ്ങൾ എന്നിവയെ ക്കുറിച്ചുള്ള പഠനം. 

Plant Science: ചെടികൾ വളർത്തിയെടുക്കലും അവയെ ശാസ്ത്രീയമായി അപഗ്ര ഥിക്കുകയും തെളിവുകൾ കണ്ടെത്തുകയും ചെയ്യൽ. 

Forensic Science: കുറ്റകൃത്യങ്ങൾ നടന്നിടത്തുനിന്നും വിവരങ്ങൾ ശേഖരിച്ച് അവയെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും തെളിവുകൾ കണ്ടെത്തുകയും ചെയ്യൽ. 

Cyber Security: കംപ്യൂട്ടറുകൾ, കംപ്യൂട്ടർ നെറ്റ് വർക്കുകൾ എന്നിവയെയും അവയിലെ വിവരങ്ങളെയും സുരക്ഷിതമായി സൂക്ഷിക്കൽ. 

Home science: പാചകം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഹോം മാനേജ്മെന്റ് ന്യൂട്രീഷൻ എന്നിവ.

Nutrition: വ്യത്യസ്ത ഭക്ഷണപദാർഥങ്ങളുടെ പോഷകമൂല്യം, ശാരീരിക വളർച്ച യിൽ ഭക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള പഠനം.

കടപ്പാട് 
ഉപരിപഠനം
പി.എൽ ജോമി
മനോരമ ബുക്സ്

Order Book>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.