Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടിങ്

accounting

െഎസിഡബ്ലിയുഎ കോഴ്സിന്റെ പേര് ഇപ്പോൾ സിഎംഎ എന്ന് മാറ്റിയിരിക്കുന്നു. കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടിങ് എന്നതാണ് സിഎംഎയുടെ പൂർണരൂപം. ലഭ്യമായ മാർഗങ്ങളുപയോഗിച്ച് ബിസിനസ് കൈകാര്യം ചെയ്യാൻ ആഴത്തിലുള്ള വിജ്ഞാനം ഈ കോഴ്സ് പ്രദാനം ചെയ്യുന്നു. 

ഒരു കോസ്റ്റ് അക്കൗണ്ടന്റ് എന്ന നിലയിൽ ഒരു കമ്പനിയുടെ എല്ലാ തരത്തിലുമുള്ള സാമ്പത്തിക വിവരങ്ങൾ ശേഖരിക്കണം. ഈ കോഴ്സിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. അതായത് സിഎംഎ ഫൗണ്ടേഷൻ, സിഎംഎ ഇന്റർമീ ഡിയറ്റ്, സിഎംഎ ഫൈനൽ. ഈ കോഴ്സ് ഒരു അക്ര‍െഡിറ്റഡ് യൂണിവേഴിസിറ്റിയിൽ നിന്ന് കറസ്പോണ്ടൻ‌സിലൂടെയോ ഒാൺലൈനായോ പഠിക്കാം. 

കോസ്റ്റ് അക്കൗണ്ടന്റിനു വേണ്ട ശേഷികൾ
കോസ്റ്റ് അക്കൗണ്ടിങ് നടപടികളും മെത്തേഡുകളും കൈകാര്യം ചെയ്യാൻ കഴിയണം. ഈ മേഖലയുമായി ബന്ധപ്പെട്ട നിലവ‍ാര കൺസെപ്റ്റുകൾ, പ്രൊസീജിയറുകൾ, പ്രാക്ടീസസ് എന്നിവയെ സംബന്ധിച്ച് നല്ല അറിവുണ്ടായിരിക്കണം നിരവധി ടാസ്കുകൾ നിറവേറ്റാനും പ്രസന്റ് ചെയ്യാനും കഴിയണം . 

കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റിന്റെ ചുമതലകൾ
ബിസിനസ് പ്രവർത്തനങ്ങളുടെ ചെലവുകളെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കൽ, പഠിക്കൽ, ആസൂത്രണം ചെയ്യൽ. സാമ്പത്തിക വിവരങ്ങൾ വിശകലനം ചെയ്യുകയും അതിനനുസരിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുകയും അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട കംപ്യൂട്ടർ ടെക്നോളജി സ്വായത്തമാക്കൽ. 

വരുമാനത്തെ കുറിച്ചും ചെലവുകളെ കുറിച്ചും മാനേജീരിയൽ സ്റ്റാഫിന് വിവരങ്ങൾ നൽകൽ, കമ്പനിയുടെ ബിസിനസ് വർദ്ധനയ്ക്ക് കോസ്റ്റ് അക്കൗണ്ടിങ് സ്ട്രാറ്റജികൾ നടപ്പാക്കൽ. കോസ്റ്റ് അക്കൗണ്ടിങ്സ് സിസ്റ്റം മെയിന്റെയിൻ ചെയ്യൽ മുതലായവയാണ്. 

ജോലി സാദ്ധ്യതകൾ
െഎസിഡബ്ലിയുഎ യോഗ്യത നേടിയവർക്ക് നിരവധി തൊഴിലവസരങ്ങളാണ് ഇപ്പോഴുള്ളത്. െഎസിഡബ്ലിയുഎ കോഴ്സ് പൂർത്തിയാക്കിയാൽ കോസ്റ്റ് അക്കൗണ്ടന്റായി ജോലി തുടങ്ങാം. 

ഗവൺമെന്റ് സെക്ടറിലും സ്വകാര്യമേഖലയിലും ഡവലപ്മെന്റ് ഏജൻസികളിലും ബാങ്കിങ്, ഫിനാൻസ് വിദ്യാഭ്യാസ, പരിശീലന രംഗങ്ങളിലും െഎസിഡബ്ലിയുഎ യോഗ്യതയുള്ളവർക്ക് വൻ സാധ്യാതകളാണുള്ളത്. സാമ്പത്തിക മേഖലയുടെ വളർച്ചയോടൊപ്പം കോസ്റ്റ്, മാനേജ്മെന്റ് പ്രൊഫഷണലുകളുടെ ആവശ്യകതയും വർധിക്കുന്നു. 

More Campus Updates>>