Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗേറ്റ് ’തുറക്കാം, ജോലിയിലേക്കും

Exam

ഉപരിപഠനത്തിലേക്കെന്ന പോലെ ജോലിയിലേക്കും വഴിതുറക്കുന്ന പരീക്ഷ– ‘ഗേറ്റ്’ എന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്ങിന്റെ സവിശേഷതയാണിത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കും കേന്ദ്രസർക്കാരിലെ ‘ഗ്രൂപ്പ് എ’ തസ്തികകളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കുന്നുണ്ട്. ഫെബ്രുവരി രണ്ട്, മൂന്ന്, ഒൻപത്, 10 തീയതികളിൽ നടക്കുന്ന പരീക്ഷയ്ക്കു സെപ്റ്റംബർ ഒന്നു മുതൽ 21 വരെ റജിസ്റ്റർ ചെയ്യാം. 

ഗേറ്റ് 2019 സ്കോർ വഴി ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി കിട്ടുമെന്ന് ഇപ്പോൾ പ്രവചിക്കുക അസാധ്യം. മുൻവർഷങ്ങളിൽ നിയമനം നടന്ന സ്ഥാപനങ്ങൾ ഇവ – ഭെൽ, ഗെയിൽ, എച്ച്എഎൽ, ഐഒസി, എൻടിപിസി, ന്യൂക്ലിയർ പവർ കോർപറേഷൻ, ഒഎൻജിസി, പവർ ഗ്രിഡ് കോർപറേഷൻ. ഇതിൽ അടുത്ത തവണ മാറ്റം വരാം. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ‘റോ’ അടക്കമുള്ള വിഭാഗങ്ങളിൽ ഗ്രൂപ്പ് എ തസ്തികകളിലേക്കും നിയമനം നടന്നു. 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കാസർകോട്, പയ്യന്നൂർ, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം, കോതമംഗലം, ഇടുക്കി, പാലാ, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോട്ടയം, ചെങ്ങന്നൂർ, പുനലൂർ, ആലപ്പുഴ, കൊല്ലം,‌ ആറ്റിങ്ങൽ, തിരുവനന്തപുരം, നെടുമങ്ങാട്. അപേക്ഷാഫീസ്: 1500 രൂപ. പെൺകുട്ടികൾക്കും പട്ടിക/ഭിന്നശേഷി വിഭാഗക്ക‌ാർക്കും 750 രൂപ. 

യോഗ്യത: ബിടെക്, ബിആർക്, ബിഫാം, നാലു വർഷ ബിഎസ്, എംഎസ്‌സി (സയൻസ്, മാത്‌സ്, സ്‌റ്റാറ്റ്, കംപ്യൂട്ടർ സയൻസ്), എംസിഎ, ഇന്റഗ്രേറ്റഡ് പ്രോഗ്രാം കഴിഞ്ഞവർ; എഎംഐഇ, എഎംഐസിഇ തുടങ്ങി അംഗീകൃത പ്രഫഷനൽ അംഗത്വമുള്ളവർക്കും അപേക്ഷിക്കാം. 

വെബ്സൈറ്റ്: http://gate.iitm.ac.in (ഗേറ്റ് ഇൻഫർമേഷൻ ബ്രോഷർ) 

വിലാസം: The Organizing Chairman 

GATE 2019, GATE Office, IIT Madras,

Chennai-600036 

ഇ–മെയിൽ: gate2019@iitm.ac.in 

ഫോൺ: 044-22578200. 

ഉപരിപഠനം, ഗവേഷണം

അടിസ്ഥാനപരമായി എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ് വിഷയങ്ങളിലെ പിജി പഠനത്തിനും പിഎച്ച്‌ഡി ഗവേഷണത്തിനുമുള്ള യോഗ്യതാനിർണയപരീക്ഷയാണു ‘ഗേറ്റ്’. ഉയർന്ന സ്കോറുള്ളവർക്ക് ഐഐടി പ്രവേശനം ലഭിക്കും. പഠനഗവേഷണങ്ങൾക്കു കേന്ദ്രമാനവവിഭവശേഷി മന്ത്രാലയവും മറ്റു സർക്കാർ സ്ഥാപനങ്ങളും നൽകുന്ന സ്കോളർഷിപ് / അസിസ്റ്റന്റ്ഷിപ് കിട്ടാനും ഗേറ്റ് സ്കോർ സഹായകരമാണ്. 

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഇത്തവണ ഐഐടി മദ്രാസാണു നടത്തുന്നത്. പുതുതായി ഉൾപ്പെടുത്തിയ സ്റ്റാറ്റിസ്റ്റിക്സ് ഉൾപ്പെടെ ആകെ 24 പേപ്പറുകൾ. ഏതെങ്കിലും ഒരു പേപ്പർ തിരഞ്ഞെടുത്ത് എഴുതാം. ഗേറ്റ് സ്കോറിന് മൂന്നു വർഷത്തേക്കു സാധുതയുണ്ട്. മുൻവർഷ ചോദ്യക്കടലാസുകളും ഉത്തരസൂചികയും സൈറ്റിലെ Pre Exam ലിങ്കിലുണ്ട്.

More Campus Updates>>