ജെഇഇ: ഓൺലൈൻ ആക്കൂ, പരിശീലനം

നിർണായക മാറ്റങ്ങളോടെയാണ് അടുത്തവർഷത്തെ ജെഇഇ മെയിൻ എത്തുന്നത്. ഏറ്റവും ശ്രദ്ധേയം പരീക്ഷ പൂർണമായും ഓൺലൈൻ രീതിയിലേക്കു മാറുന്നുവെന്നതാണ്. അതിനനുസരിച്ചാകട്ടെ, ഇപ്പോഴേ തയാറെടുപ്പ്.

 ഇന്റർനെറ്റ് അല്ല

ഓൺലൈൻ എന്നുകേട്ടു തെറ്റിധരിക്കേണ്ട; ഇന്റർനെറ്റിലല്ല, വൈഡ് ഏരിയ നെറ്റ്‌വർക്കിലാകും പരീക്ഷ. അതിനാൽ തന്നെ പരീക്ഷാകേന്ദ്രങ്ങളിലെ ഇന്റർനെറ്റ് തടസ്സം പരീക്ഷയെ ബാധിക്കില്ല. പേപ്പർ ഫോർമാറ്റ് പരീക്ഷയേക്കാൾ കടുപ്പമേറുമെന്ന പ്രചാരണവും തെറ്റ്.

ഓൺലൈൻ പരീക്ഷയെഴുതാൻ ഇപ്പോഴേ പരിചയം നേടേണ്ടത് ആവശ്യമാണ്. ഇതിനുള്ള പരിശീലന സഹായികൾ ഇന്റർനെറ്റിൽ സൗജന്യമായും അല്ലാതെയും ലഭ്യമാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിലെ ‘ഓൺലൈൻ ടെസ്റ്റ് സീരിസ്’ സൗകര്യവും പ്രയോജനപ്പെടുത്താം. 

മെച്ചങ്ങളേറെ

അടയാളപ്പെടുത്തിയ ഓപ്ഷനുകൾ മാറ്റിനൽകാനുള്ള അവസരം, ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്നും, എത്ര സമയം ബാക്കിയുണ്ടെന്നും അറിയിക്കുന്ന സംവിധാനങ്ങൾ എന്നിവ കൂടുതൽ സുഗമമായ പരീക്ഷയ്ക്കു വഴിയൊരുക്കും.