യുവപ്രഫഷനലുകളെ കാത്ത് ജർമനിയിൽ ജൂനിയർ ഗ്ലോബൽ ഫെലോ പ്രോഗ്രാം

പുതിയ ലോകജീവിതത്തിലേക്കു വിദ്യാർഥികളെ കൈപിടിച്ചു നടത്താൻ ജൂനിയർ ഗ്ലോബൽ ഫെലോ പ്രോഗ്രാമു(ജെജിഎഫ്പി 2018) മായി ജർമനിയിലെ വിദ്യാഭ്യാസ സംരംഭമായ ദി ഇൻസൈറ്റിസ്റ്റ്.  യുവ പ്രഫഷനലുകൾക്കാണ്  ഈ വിദ്യാഭ്യാസ പരിശീലന പരിപാടിയിൽ അവസരം. 

പഠനം ഇങ്ങനെ
രണ്ടു സെമസ്റ്റർ നീളുന്ന ഓൺലൈൻ ഇന്റേൺഷിപ് പഠന കാലത്തു രാജ്യാന്തരനിലവാരത്തിലുള്ള പരിശീലനമാണു നൽകുക.  പരിശീലനത്തിൽ മികവു കാട്ടുന്നവർക്ക് ആറു യൂറോപ്യൻ രാജ്യങ്ങളിലേക്കു രണ്ടാഴ്ചത്തെ പഠനയാത്രയ്ക്ക് അവസരമുണ്ട്. ജർമനി, ഓസ്ട്രിയ, ഇറ്റലി, നെതർലൻഡ്സ്,  പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കാവും യാത്രാവസരം. ഭക്ഷണം, താമസം, യാത്രാച്ചെലവ് എന്നിവയെല്ലാം സൗജന്യം. 

പഠനകാലം
2018 സെപ്റ്റംബർ 15 മുതൽ 2019 ജൂലൈ 15 വരെ

കോഴ്സ് ഫീ
4500 യൂറോ (3,60,000 രൂപ) ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കു പൂർണമായും സൗജന്യം. 

ആർക്കൊക്കെ അപേക്ഷിക്കാം
ഊർജ്വസ്വലരായ പ്രഫഷനലുകൾക്കാണു മുഖ്യമായും അവസരം. ബിരുദധാരികളായ 19– 28 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അവസരമുണ്ട്. ഇംഗ്ലിഷാണു പാഠ്യഭാഷ. ഇംഗ്ലിഷ് ഭാഷയിലെ പ്രാവീണ്യവും സ്വന്തം പഠനവിഷയത്തിലെ മികവും അടിസ്ഥാന യോഗ്യതകൾ. 

അവസാന തീയതി: സെപ്റ്റംബർ 10

ലക്ഷ്യം
പുതിയ ലോകസാഹചര്യങ്ങളെ മികവോടെ നേരിടാൻ പ്രാപ്തരായ പ്രഫഷനലുകളെ സൃഷ്ടിക്കുകയാണു ലക്ഷ്യം. ഭാഷ, ആശയവിനിമയം, നിർമിത ബുദ്ധി, നേതൃമികവ്  എന്നിവയിൽ കൃത്യതയാർന്ന പരിശീലനത്തിനുളള പാഠ്യപദ്ധതി. 

നേട്ടങ്ങൾ

∙ ജർമനിയിൽനിന്നുള്ള ഫെലോഷിപ് സർട്ടിഫിക്കറ്റ്.

∙ ആറു യൂറോപ്യൻ രാജ്യങ്ങളിലേക്കു രണ്ടാഴ്ചത്തെ പഠനയാത്ര.

∙  പ്രഫഷനൽ എന്ന നിലയിൽ രാജ്യാന്തര മികവിലേക്ക് എത്താനുള്ള മികച്ച അവസരം.

∙ രാജ്യാന്തര തൊഴിൽസാധ്യതകൾ കണ്ടെത്താനുള്ള കൂടിക്കാഴ്ചകൾ.

∙ സാങ്കേതികവിദ്യ, സംസ്കാരം, സാമ്പത്തികരംഗം എന്നിവയിൽ ഏറ്റവും നവീനമായ പാഠങ്ങൾ ആർജിക്കാനുള്ള പരിശീലനം. 

∙ ഗ്രൂപ്പ് പ്രോജക്ടുകളിൽ പങ്കാളിത്തം

∙  രാജ്യാന്തര രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി ആശയസംവാദത്തിന് അവസരം

∙ രാജ്യാന്തര സർവകലാശാലകളിൽ ഗവേഷണ, ഉപരിപഠന സാധ്യതകൾ

വിവരങ്ങൾക്ക്: https://insight.ist/jgfp-2018/


More Campus Updates>>