Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്‍സി മൈക്രോബയോളജിയുടെ തൊഴിൽ സാധ്യതകളറിയാം

microbiology microbiology

ബിഎസ്‌സി മൈക്രോബയോളജി പൂർത്തിയാക്കിയവർക്ക് എംഎസ്‍സി പൂർത്തിയാക്കി അധ്യാപന, ഗവേഷണ മേഖലകളിൽ പ്രവർത്തിക്കാം. ഡയഗ്നോസ്റ്റിക് ലാബുകളിലും ഗവേഷണ സ്ഥാപനങ്ങളിലും തൊഴിൽ ചെയ്യാം. മൈക്രോബയോളജി, അപ്ലൈഡ് മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബിയൽ ജനറ്റിക്സ്, ബയോഇൻഫർമാറ്റിക്സ്, അഗ്രിക്കൾച്ചറൽ മൈക്രോബയോളജി, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, നാനോ മൈക്രോബയോളജി, സോയിൽ മൈക്രോബയോളജി, വെറ്ററിനറി മൈക്രോബയോളജി എന്നിവയിൽ ഉപരിപഠനം നടത്താം.

കോഴ്സ് പൂർത്തിയാക്കിയവർക്ക് റിസർച്ച് അസിസ്റ്റന്റ്, ഫുഡ്/ഇൻഡസ്ട്രിയൽ/എൻവിറോൺമെന്റൽ മൈക്രോബയോളജിസ്റ്റ്, ഫുഡ് മൈക്രോബയോളജിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ഫാർമസ്യൂട്ടിക്കൽ വ്യവസായം, സർവകലാശാലകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കാം. വിദേശത്തും തൊഴിൽ നേടാം.