Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവി സാധ്യതകളെ തുറന്നുകാട്ടി മാനേജ്മെന്റ് കോഴ്സുകൾ

543654936

ഉപരി പഠനത്തിന് ഒരു കോഴ്സ് തിരഞ്ഞെടുക്കുകയെന്നാൽ ഒരർഥത്തിൽ ജോലി തിരഞ്ഞെടുക്കുക തന്നെയാണ്. മാറ്റങ്ങളെയും ഭാവിയിലെ സാധ്യതകളെയും മുന്നിൽ കണ്ടു വേണം ആ തിരഞ്ഞെടുപ്പ്, അങ്ങനെ നോക്കുമ്പോൾ ഏറ്റവും സാധ്യതകൾ മത്സരാര്‍ഥികൾക്കുമുമ്പിൽ തുറന്നിട്ടിരിക്കുന്ന ഒരു വിഭാഗമാണ് മാനേജ്മെന്റ് കോഴ്സുകൾ. 

മാനേജ്മെന്റ് പഠനവും നവീന മാനേജ്മെന്റ് കോഴ്സുകളും
മാനേജ്മെന്റ് കോഴ്സുകൾക്ക് തിളക്കം കുറഞ്ഞിട്ടില്ല. വരാൻ പോകുന്ന തൊഴിൽ വിപ്ലവത്തിൽ മാനേജ്മെന്റ് വിദഗ്ധർക്ക് ഏറെ അവസരങ്ങൾ തുറന്നു കിട്ടും. സർവമേഖലകളിലും മാനേജ്മെന്റ് വിദഗ്ധരുടെ സേവനം അനിവാര്യമാകുകയാണ്. സർവകലാശാലാ തലത്തിൽ നടത്തുന്ന മാസ്റ്റർ ഓഫ് ബിസി നസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) മറ്റു സ്ഥാപനങ്ങൾ ഇതിനു തുല്യമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പി‍ജിഡിഎം) എന്നീ ദ്വിവൽസര കോഴ്സു കളാണ് മാനേജ്മെന്റ് പഠനത്തിലെ തിളക്കങ്ങൾ. ചുരുങ്ങിയത് 50 ശതമാനമെങ്കിലും മാർക്ക് നേടി ഏതു വിഷയത്തിൽ ബിരുദ മെടുത്തവർക്കും അപേക്ഷിക്കാം. മത്സരപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പല സർവകലാശാലകളിലും പ്ലസ്ടു കഴിഞ്ഞ വർക്കും ചേരാവുന്ന ഇന്റഗ്രേറ്റഡ് എംബിഎ/എംഎംഎസ് (അഞ്ചു വർഷം) കോഴ്സുകളുണ്ട്. മൂന്നു വർഷത്തെ പാർട്ട്ടൈം എംബിഎയും സര്‍വകലാശാലകൾ നടത്തുന്നു. ബിസിനസ് രംഗത്തെ വിവിധ മേഖലകളിൽ ഇത്തരം കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് ഏറെ സാധ്യതകളാണുള്ളത്. അംഗീകാരവും മാർക്കറ്റ് വാല്യുവും മുൻ വിദ്യാർഥികൾക്കു ലഭിച്ച പ്ലേസ്മെന്റുമൊക്കെ നന്നായി മനസിലാക്കി വേണം പഠനകേന്ദ്രം തിരഞ്ഞെടുക്കാൻ.

മാനേജ്മെന്റ് പഠനത്തിൽ ഏറ്റവും പ്രധാനം പഠനത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥാപനവും സ്പെഷലൈസേഷനുമാണ്. നവീനമായ അനവധി മാനേജ്മെന്റ് മേഖലകളെ നമുക്ക് പരിചയപ്പെടാം. 

∙ റീട്ടെയിൽ മാനേജ്മെന്റ്
ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ ചില്ലറ വിൽപന മേഖല. ഇന്ത്യൻ റീട്ടെയിൽ രംഗത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒന്നര ലക്ഷം വിദഗ്ധ തൊഴിലാളികൾ വേണ്ടി വരും. ഇതിൽ നാലിൽ ഒരു ഭാഗം മാനേജ്മെന്റ് വിദഗ്ധരാവും. റീട്ടെയിൽ മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ എംബിഎ വരെ കോഴ്സുകളുണ്ട്. സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്കു പോലും വൻകിട ഷോപ്പിങ് മാളുകൾ, പബ്ലിഷിങ് കമ്പനികൾ, മ്യൂസിക് ഇൻഡസ്ട്രി, മൾട്ടിപ്ലക്സുകൾ, റെഡിമെയ്ഡ് വ്യവസായം മൊബൈൽ ഫോൺ റീട്ടെയിൽ എന്നിവയിൽ അനേകം അവസരങ്ങളുണ്ട്. ഏതെങ്കിലും വിഷയത്തിൽ

ബിരുദവും, റീട്ടെയിലിങ്ങിൽ പിജി ഡിപ്ലോമയോ എംബിഎയോ കഴിഞ്ഞ വർക്കു സ്റ്റോർ മാനേജർ, അക്കൗണ്ടിങ് ഓഫിസർ, ലോജിസ്റ്റിക് മാനേജർ എന്നിങ്ങനെ വൈവിധ്യമാർന്ന തസ്തികകളിൽ മികച്ച ശമ്പളം ലഭിക്കുന്ന ജോലികൾ ലഭിക്കും.

ഇന്ത്യയിൽ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ആർഎഐ). ഇവർ എല്ലാ വർഷവും നടത്തുന്ന കോമൺ അഡ്മിഷൻ റീട്ടെയിൽ ടെസ്റ്റ് (കാർട്ട്) എന്ന അഖിലേന്ത്യാ പ്രവേശനപരീക്ഷയിൽ സ്കോർ നേടുന്നവർക്ക് ഇരുപതോളം അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ റീട്ടെയിലിങ്ങിൽ എംബിഎ പ്രവേശനം ലഭിക്കും. റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ആർഎഐ) നടത്തുന്ന രണ്ടു വർഷ റീട്ടെയിലിങ് സർട്ടിഫിക്കറ്റ് കോഴ്സും ഈ സ്ഥാപനങ്ങൾ വഴിയാണു നടത്തുന്നത്. 

പ്ലസ്ടു കഴിഞ്ഞവർക്ക് സർട്ടിഫിക്കറ്റ് കോഴ്സിന് ചേരാം. 

കൂടുതൽ വിവരങ്ങൾക്ക് www.rai.net.in

∙ബാങ്കിങ് മാനേജ്മെന്റ് 
റിസർവ് ബാങ്കിന്റെ കീഴിലെ മികച്ച സ്ഥാപനമാണ് പുനെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്. ഇവിടെ രണ്ട് കോഴ്സുകളാണുള്ളത് – പിജി പ്രോഗ്രാം ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് (രണ്ടു വർഷം) ഫുൾടൈം പ്രോഗ്രാം ഫോർ കരിയേഴ്സ് ഇൻ ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസ് ഇൻഡസ്ട്രി (ഒരു വർഷം) 

യോഗ്യത: 50 % മാർക്കോടെ ബിരുദം 

കൂടുതൽ വിവരങ്ങൾക്ക് : www.idrbt.ac.in

∙എയർലൈൻ ആൻ‍ഡ് എയർപോർട്ട് മാനേജ്മെന്റ്
വ്യോമയാന മേഖലയിൽ ആഭ്യന്തര, വിദേശ കമ്പനികൾ പ്രവർത്തനം വിപുലമാക്കി കൊണ്ടിരിക്കുന്ന കാലമാണിത്. ചരക്കു നീക്കത്തിലും വ്യോമയാന മേഖലകളുടെ പങ്കു വർധി ച്ചിരിക്കുന്നു. രണ്ടു വർഷമാണ് എംബിഎ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന്റെ കാലവധി. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷി ക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം.

പഠന കേന്ദ്രങ്ങൾ

1. Nehru College of Aeronautics and Applied Sciences, #451-D Palakkad Main Road, Kuniamuthur, Coimbatore – 641 008

Ph- 0422 2252671- 73, www.nehrucolleges.com

2. Nehru Colleges of Aeronautics and Applied Sciences, Near Lakkidy railway Station, Pampady, Thiruvilwamala, Thrissur- 680 597

Ph- 04884 281670, 282070, www.nehrucolleges.com

3. IIFLY Aviation Training Centre, Mumbai, Ph : 022 26834860

∙ലോജിസ്റ്റിക്സ് മാനേജ്മെന്റ്
കമ്പനിയുടെ വിവിധ ഉൽപന്നങ്ങളും സേവനങ്ങളും അതു സംബന്ധിച്ച വിവരങ്ങളും ഉൽപാദന ഉറവിടത്തിൽ നിന്നു വിപണിയിലെത്തിയ്ക്കാനായി ചെയ്യുന്ന മാനേജ്മെന്റ് ധർമ്മത്തിനും നിയന്ത്രണത്തിനുമാണ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നു പറയുന്നത്. വരാനിരിക്കുന്ന വൻകിട പദ്ധതികൾ ഈ രംഗത്ത് അവസരങ്ങളുടെ കുത്തൊഴുക്ക് തന്നെ സൃഷ്ടിക്കും. 

പഠനകേന്ദ്രങ്ങൾ
1. CII Institute of Longistics, Confederation of Indian Industry, New No.33, Velachery Main Road, Chennai-6000 042. www.ciilogistics.com

2. CILT India, F245, August Kranthi Bhavan, Bhikaji – Cama Place, New Delhi – 110 066. Website: www.ciltinternational.com

3. IIM, Kolkata (www.iimcal.ac.in)

4. Institute of Management studies, Ghasiabad (www.imsghaziabad.ac.in)

5. Symbiosis Institute of Business Management, Pune (www.sibm.edu)

6. Institute of Transportation and Longistics of India,(www.itli.co.in)

7. Indian Institute of Material management, Mumbai (www.iimm.org)

More Campus Updates>>